Join Whatsapp Channel Join Now →
Loading
August 27, 2026

അങ്കണവാടികളിലേക്ക് വിവിധ അവസരങ്ങൾ.

Share this Job

അങ്കണവാടികളിലേക്ക് വിവിധ അവസരങ്ങൾ.

സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്ന അങ്കണവാടികളിലേക്ക് പുതിയ നിയമനങ്ങൾ വരുന്നു. കൊച്ചി, ഏലൂർ, കൃഷ്ണപുരം എന്നിവിടങ്ങളിലായി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദാംശങ്ങൾ അറിയേണ്ടതാണ്.

1) കൊച്ചി അർബൻ 2 ഐ.സി.ഡി.എസ് പ്രോജക്ട് (കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ).
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിലെ കൊച്ചി അർബൻ 2 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിൽ വരുന്ന അങ്കണവാടി കം ക്രഷുകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങൾ:
ഡിവിഷൻ 19 (സെക്ടർ 2) പെൻഷൻ ഭവനിൽ പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷ് നം. 43-ൽ ഹെൽപ്പർ തസ്തിക
ഡിവിഷൻ 65 (സെക്ടർ 3) മണപ്പാട്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷ് നം. 95-ൽ വർക്കർ തസ്തിക.
യോഗ്യതകൾ:
ബന്ധപ്പെട്ട ഡിവിഷനുകളിൽ സ്ഥിരതാമസക്കാരായ, സേവന താത്പര്യവും മതിയായ ശാരീരിക ക്ഷമതയുമുള്ള വനിതകൾക്ക് അവസരം.
പ്രായപരിധി: 18നും 35നും മധ്യേ.
വർക്കർ തസ്തികയ്ക്ക്: പ്ലസ് ടു പാസായിരിക്കണം.
ഹെൽപ്പർ തസ്തികയ്ക്ക്: എസ്.എസ്.എൽ.സി. പാസായിരിക്കണം.
അങ്കണവാടികൾ സ്ഥിതി ചെയ്യുന്ന അതേ ഡിവിഷനിലുള്ള യോഗ്യരായവർക്ക് നിയമനത്തിൽ മുൻഗണന. അങ്ങനെയുള്ളവർ ഇല്ലെങ്കിൽ തൊട്ടടുത്ത ഡിവിഷനുകളിലുള്ളവരെ പരിഗണിക്കും.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
അപേക്ഷാ രീതി:
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമുകൾ തേവര ഫെറിയിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ 2 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.
അവസാന തീയതി: ജൂൺ 6, വൈകിട്ട് 5 മണി വരെ.
ബന്ധപ്പെടാനുള്ള വിവരങ്ങൾ:
ഇമെയിൽ: kochiurbanicds@gmail.com
2) ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് – ഏലൂർ മുനിസിപ്പാലിറ്റി
ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പർ അങ്കണവാടിയിൽ ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം.
യോഗ്യതാ വ്യവസ്ഥകൾ:
ഏലൂർ മുനിസിപ്പാലിറ്റിയിലെ 28-ാം വാർഡിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് മാത്രം.
2026 ജനുവരി 1-ന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരും.
ശാരീരിക ശേഷിയുണ്ടായിരിക്കണം.
വർക്കർ തസ്തികയ്ക്ക്: പന്ത്രണ്ടാം ക്ലാസ് പാസ്.
ഹെൽപ്പർ തസ്തികയ്ക്ക്: പത്താം ക്ലാസ് പാസ്.
അപേക്ഷിക്കുന്ന വിധം:
അപേക്ഷകൾ ജൂൺ 6 വൈകിട്ട് 5 മണിക്ക് മുമ്പായി മൂപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ മാതൃക ആലങ്ങാട് ഐ.സി.ഡി.എസ് ഓഫീസ്, ഏലൂർ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.

Share this Job

You Missed