March 11, 2025
Home » അങ്കണവാടികളിൽ പത്താം ക്ലാസ്, പ്ലസ്ടു യോഗ്യതക്കാർക്ക് അവസരങ്ങൾ; സാമൂഹ്യനീതി വകുപ്പിൽ ഉൾപ്പെടെ മറ്റ് ഒഴിവുകളും, ഉടനെ അപേക്ഷിക്കൂ New

This job is posted from outside source. please Verify before any action

അങ്കണവാടികളിൽ പത്താം ക്ലാസ്, പ്ലസ്ടു യോഗ്യതക്കാർക്ക് അവസരങ്ങൾ; സാമൂഹ്യനീതി വകുപ്പിൽ ഉൾപ്പെടെ മറ്റ് ഒഴിവുകളും, ഉടനെ അപേക്ഷിക്കൂ

പത്താം ക്ലാസോ, പ്ലസ്ടുവോ യോഗ്യതയായുണ്ടോ? അങ്കണവാടികളിലെ ഹെൽപർ, വർക്കർ തസ്തികകളിലേക്ക് നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ കുറഞ്ഞ യോഗ്യതക്കാർക്കും സർക്കാർ ജോലി സ്വന്തമാക്കാം. തസ്തികകളും, യോഗ്യതകളും.
അങ്കണവാടി ക്രഷ് ഹെൽപർ വർക്കർ∙കോട്ടയം
നഗരസഭ 19-ാം വാർഡ് അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിൽ ക്രഷ് ഹെൽപർ ഒഴിവ്. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി 18-35. പത്തൊൻപതാം വാർഡിലെ സ്ഥിരം താമസക്കാർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക പള്ളം അഡീഷനൽ ഐസിഡിഎസ് ഓഫിസിൽ ലഭിക്കും. മാർച്ച് 15 വരെ അപേക്ഷിക്കാം. 8891417438.
തൃശ്ശൂര്‍ മാള, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ അങ്കണവാടി കം ക്രഷിൽ ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ ഒഴിവ്. അതാത് വാര്‍ഡിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം: 18–35.
യോഗ്യത: ക്രഷ് വര്‍ക്കര്‍: പ്ലസ് ടു, ∙ക്രഷ് ഹെല്‍പ്പര്‍: പത്താം ക്ലാസ്
മാര്‍ച്ച് 7 വരെ നേരിട്ടോ തപാല്‍ വഴിയോ മാള ഐസിഡിഎസ് പ്രോജക്ട് ഓഫിസില്‍ അപേക്ഷ ലഭിക്കണം. 0480–2893269.
കോഴിക്കോട്
കൊടുവളളി നഗരസഭയിലെ അങ്കണവാടിയിൽ ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്. 24–) നമ്പര്‍ ഡിവിഷനിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം
യോഗ്യത: ∙ക്രഷ് വര്‍ക്കർ: പ്ലസ് ടു ജയം. , ∙ഹെല്‍പര്‍: പത്താംക്ലാസ് ജയം. പ്രായം: 18-35. മാര്‍ച്ച് 11 വരെ അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കൊടുവളളി നഗരസഭ/ ഐസിഡിഎസ് ഓഫിസില്‍ ലഭിക്കും
ബ്ലോക്ക് കോ ഓര്‍ഡിനേറ്റർ
ഇടുക്കി ജില്ലയിലെ ഫാം ലൈവലി ഹുഡ് പദ്ധതികളില്‍ ദേവികുളം ബ്ലോക്കിൽ ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ ഒഴിവ്. ദിവസ വേതന നിയമനം. ദേവികുളം ബ്ലോക്കിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. അഭിമുഖം മാര്‍ച്ച് 7 ന് ദേവികുളം കുടുംബശ്രീ എസ്‌വിഇപി സെന്ററില്‍. യോഗ്യത: വിഎച്ച്എസ്‌സി (അഗ്രി/ ലൈവിലി ഹുഡ്). പ്രായം: 18-35.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളുമായി മാര്‍ച്ച് 7 നു 11 ന്. 0486–2232223.
ഫാം സുപ്പര്‍വൈസര്‍
കുടുംബശ്രീ ഇടുക്കി ജില്ലാ-ബ്രോയ്‌ലര്‍ ഫാമേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയിൽ ഫാം സൂപ്പര്‍വൈസര്‍ ഒഴിവ്. കരാര്‍ നിയമനം. യോഗ്യത: പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം/പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ്. പ്രായപരിധി: 30.
അപേക്ഷഫോറം വെബ്‌സൈറ്റില്‍ (www.keralachicken.org.in). മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.
പാലിയേറ്റീവ് കെയർ നഴ്സ്
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് കെയർ നഴ്സ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം മാർച്ച് 5നു 11ന്. തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഒഫിസിൽ ഹാജരാവുക.
യോഗ്യത: ജെപിഎച്ച്/എഎൻഎം, ജനറൽ നഴ്സിങ്, ബിഎസ്‌സി നഴ്സിങ്. അക്രഡിറ്റഡ് ഏജൻസിയിൽ നിന്നുളള ബിസിസിപിഎൻ/സിസിഇപിസി കോഴ്‌സ്. കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ. 0484-2783495, 2777315.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെപിഎച്ച്എന്‍
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ആശാ ഭവനിലേക്ക് (മെന്‍) കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ പിഎച്ച്എന്‍ തസ്തികകളിൽ നിയമനം..
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍: (പുരുഷന്മാര്‍ മാത്രം- ഒഴിവ് 3); എട്ടാം ക്ലാസ് ജയം, പ്രായപരിധി 50,
∙ജെപിഎച്ച്എന്‍ (ഒഴിവ്-1): എഎന്‍എം കോഴ്‌സ് ജയം.
സർട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 6നു 11 ന് ഹാജരാവുക. 0495-2732454.

Leave a Reply

Your email address will not be published. Required fields are marked *