January 8, 2025
Home » അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE

എറണാകുളം:തൃപ്പൂണിത്തുറയിൽ
അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കുട്ടികൾ എത്തുന്നതിന് തൊട്ടുമുൻപാണ് അപകടം. തലനാരിഴയ്ക്കാണ് അംഗനവാടിയിലെ ആയ രക്ഷപ്പെട്ടത്. മേൽക്കൂര വീഴുന്നതിനിടെ ആയ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം. ഉദയംപേരൂർ കണ്ടനാട് ജെബിഎൽപി സ്കൂളിന്റെ പഴയ കെട്ടിടമാണ് തകർന്നത്. ഈ കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കത്തെ തുടർന്നാണ് മേൽക്കൂര തകർന്നുവീണത് എന്നാണ് പരാതി. കെട്ടിടത്തിന്‍റെ ഓടുകളും മേൽക്കൂരയും പൂർണമായും നിലംപൊത്തി. കുട്ടികൾ ഇരിക്കുന്ന സ്ഥലത്തേക്കാണ് മേൽക്കൂര തകർന്നു വീണത്. അംഗനവാടിയിലേക്ക് കുട്ടികൾ എത്തുന്നതിന് തൊട്ടുമുമ്പാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *