മുറ്റിച്ചൂര്‍ പാലത്തിനടുത്ത് രണ്ട് വര്‍ഷത്തോളമായി അഞ്ഞുകിടന്നിരുന്ന വീട് വൃത്തിയാക്കാനെത്തിയ ഉടമയെയും ബന്ധുവിനെയും ആക്രമിച്ച കേസില്‍ രണ്ട് പേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം ചേര്‍ക്കര സ്വദേശി തൂമാട്ട് വിവേക്, മൂത്താണ്ടശേരി അഭിജിത്ത് എന്നിവരെയാണ് വലപ്പാട് സി.ഐ. എം.കെ. രമേശും സ്ംഘവും ചേര്‍ന്ന് പിടികൂടിയത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കണ്ടശ്ശംകടവ് പടിയം സ്വദേശി പണിക്കവീട്ടില്‍ മുഹമ്മദ് അഫാന്‍, മുഹമ്മദ് റഹീസ് എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ സ്ഥിരമായി മദ്യപിക്കാന്‍ ഉപയോഗിച്ചിരുന്ന വീടായാരിന്നു ഇതെന്നും ഇത് വൃത്തായാക്കാനെത്തിയതിലുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.