Now loading...
ന്യൂഡൽഹി: അടുത്ത വർഷംമുതൽ സിബിഎസ്ഇ
9-ാം ക്ലാസിൽ 2 നിലവാരത്തിലുള്ള പരീക്ഷകൾ നടത്തും. സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ് 2 പരീക്ഷകൾ നടത്തുക. സ്റ്റാൻഡേഡ്, അഡ്വാൻസ്ഡ് എന്നീ വിഭാഗങ്ങളിലാണ് പരീക്ഷ. 2028ലെ 10-ാം ക്ലാസ് ബോർഡ് പരീക്ഷയിലും ഈ രീതി നടപ്പാക്കും. 9-ാം ക്ലാസിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏതു വിഭാഗം എടുക്കണം എന്ന് സ്വയം തീരുമാനിക്കാം. പരീക്ഷ സമ്പ്രദായം മാറ്റുന്നതിന്റെ ഭാഗമായി സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളുടെ പുസ്തകങ്ങളിൽ അധിക പാഠഭാഗങ്ങൾ ഉൾപ്പെടുത്തും. അഡ്വാൻസ്ഡ് വിദ്യാർഥികൾ ക്കുള്ള അധിക ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒറ്റചോദ്യക്കടലാസ് ഉപ യോഗിച്ചോ 2 വിഭാഗക്കാർക്കും പ്രത്യേകം ചോദ്യക്കടലാസുകൾ ഉപയോഗിച്ചോ പരീക്ഷ നടത്താ നാണ് ആലോചന.
Now loading...