Skip to content Skip to footer

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ പുരുഷ/വനിതാ ഹോം ഗാര്‍ഡ് നിയമനം

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ പുരുഷ/വനിതാ ഹോം ഗാര്‍ഡ് നിയമനം
Share this Job

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ പുരുഷ/വനിതാ ഹോം ഗാര്‍ഡ് നിയമനം

ജില്ലയില്‍  ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരികക്ഷമതയുള്ളവരുമായിരിക്കണം. എസ്.എസ്.എല്‍.സി പാസായവരുടെ അഭാവത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസായവരെയും പരിഗണിക്കും.

ആര്‍മി, നേവി, എയര്‍ഫോഴ്‌സ് ബി.എസ്.എഫ്, സി.ആര്‍.പി.എഫ്. എന്‍.എസ്.ജി. എസ്.എസ്.ബി. ആസ്സാം റൈഫിള്‍സ് തുടങ്ങിയ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് എന്നീ സംസ്ഥാന സര്‍വീസുകളില്‍നിന്നും റിട്ടയര്‍ ചെയ്ത സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.
പ്രായപരിധി:  35 – 58 വയസ്.   പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന.   ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടം, 30 മിനിട്ടുനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം നടത്തം എന്നീ ശാരീരികക്ഷമതാ പരീക്ഷകളുണ്ടാകും.
പ്രായം, മേല്‍വിലാസം, യോഗ്യത, മുന്‍കാല സര്‍വീസ് എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 28നകം ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക്  ലഭിക്കണം.  
കൊല്ലം : ഫോണ്‍ നമ്പർ. 0474 2746200.
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻടി, ഡി റ്റി പി കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകർ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും, പി ജി ഡി സി എ യും ഉള്ളവരായിരിക്കണം. കൂടാതെ എം എസ് ഓഫീസ്, ഡി റ്റി പി, ഐ എസ് എം പബ്ലിഷർ എന്നിവയിൽ പരിജ്ഞാനമുള്ളവരും ആയവയിൽ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകും. താൽപര്യമുള്ളവർ ബയോഡാറ്റയും, വിദ്യാഭാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31ന് വൈകുന്നേരം 5 നകം അപേക്ഷ സമർപ്പിക്കണം. 
എസ് സി/ എസ് ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണനയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിലാസം: പ്രിൻസിപ്പാൾ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലൈൻ, ആലുവ- 683 101, ഫോൺ: 0484 2623304, 9188581148, 8921708401, ഇമെയിൽ: petcernakulam@gmail.com
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now