അടുത്ത മൂന്നുദിവസം അതി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. നാളെ 5 വടക്കൻ ജില്ലകളിലും മറ്റന്നാൾ 11 ജില്ലകളിലും റെഡ് അലർട്ട്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, ജില്ലകളിൽ നാളെ റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ മറ്റ് ജില്ലകളിൽ മറ്റന്നാൾ റെഡ് അലർട്ട്.
കണ്ണൂരും കാസർഗോഡും ഇന്ന് റെഡ് അലർട്ട് തുടരും. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി. മുന്നറിയിപ്പിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഇന്ന് സൈറൻ മുഴങ്ങും.