അരിമ്പൂർ കോൾപ്പാട ശേഖരത്തിൽ മിന്നൽ ചുഴലി : തോട്ടുപുര പമ്പ് ഹൗസ് തകർന്നു.

തൃശൂർ : അരിമ്പൂർ കോൾപ്പാട ശേഖരത്തിൽ മിന്നൽ ചുഴലി, പമ്പ് ഹൗസ് തകർന്നു.
മോട്ടോർ ഷെഡ്ഡിന്റെ മേൽക്കൂര പറന്നുപോയി. ട്രസ്സ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകിത്തെറിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. 100 ഏക്കർ വരുന്ന തോട്ടുപുര പാടശേഖരത്തിലെ മോട്ടോർ പുരയ്ക്കാണ് നാശം ഉണ്ടായത്.

ശക്തമായ കാറ്റിലും മഴയിലും പെട്ട് മേൽക്കൂരയിലെ ആസ്പറ്റോസ് ഇളകി തെറിച്ചു. ഇരുമ്പ് ഫ്രെയിമുകൾ ഭിത്തിയിൽ നിന്ന് അടർന്നു മാറി വീഴുന്ന അവസ്ഥയുണ്ടായി. ശക്തമായ കാറ്റും മഴയും ആണ് ഈ സമയം ഇവിടെ ഉണ്ടായത്. മോട്ടോർ പുരയ്ക്ക് ചേർന്നുള്ള 3 തൂണുകൾ മിന്നൽ ചുഴലിയിൽ പെട്ട് നിലംപൊത്തുന്ന അവസ്ഥയും ഉണ്ടായി.

ഈ തൂണുകൾ മോട്ടോർ പുരയ്ക്കകത്തെ സബ്മേഴ്സിബിൾ പമ്പിന്റെ മുകളിലാണ് വന്നു പതിച്ചിട്ടുള്ളത്. സമീപത്തെ പാടശേഖരത്തിൽ ഉണ്ടായിരുന്ന ആളുകളാണ് ഇത് കണ്ടെത്തി ആദ്യം ഓടിയെത്തിയത്.3 വാർപ്പ് തൂണുകൾ അടക്കം നിലംപൊത്തിയ അവസ്ഥിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *