Now loading...
തിരുവനന്തപുരം: ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 35 ഒഴിവുകളുണ്ട്. സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ 15 ഒഴിവുകളും, പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ 20 ഒഴിവുകളുമുണ്ട്. അപേക്ഷ തപാലിൽ അയക്കണം. അവസാന തീയതി ഡിസംബര്‍ 16. 44,000 രൂപ മുതല്‍ 47,600 രൂപ വരെയാണ് ശമ്പളം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഷോർട്ട് ഹാൻഡിൽ ഒരുമിനുട്ടിൽ 120 വാക്കുകളുടെ വേഗത വേണം. സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി അപേക്ഷകർക്ക് 35 വയസാണ് ഉയർന്ന പ്രായപരിധി. പ്രൈവറ്റ് സെക്രട്ടറി തസ്തികളിലേക്ക് 35 വയസ് കവിയരുത്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. അപേക്ഷ ഡിസംബര്‍ 16ന് മുന്‍പായി നിര്‍ദ്ദിഷ്ട്ട വിലാസത്തില്‍ അയക്കണം.
Now loading...