അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വിമാനനിരക്കുകളില്‍ ഉണ്ടായ വര്‍ധന 43 ശതമാനം! ഏഷ്യ-പസഫിക് ,പശ്ചിമേഷ്യന്‍ മേഖലകളിലെ ആഭ്യന്തര വിമാനനിരക്കുകളില്‍ ഇത് രണ്ടാമത്തെ ഉയര്‍ന്ന വര്‍ധനയാണ്.
2019 ലെ പാന്‍ഡെമിക്കിന് മുമ്പുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2024 ആദ്യ പകുതിയില്‍ 43 ശതമാനമാണ് നിരക്ക് ഉയര്‍ന്നത്. ഇന്ത്യക്കുമുന്നില്‍ 63 ശതമാനം നിരക്കുയര്‍ത്തിയ വിയറ്റ്‌നാം മാത്രമാണുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ഇതേ കാലയളവിലുള്ള നിരക്ക് വര്‍ധനയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിനും (യുഎഇ) മലേഷ്യയ്ക്കും പിന്നില്‍.
ഈ മേഖലയിലെ 617 വിമാനത്താവളങ്ങളെ പ്രതിനിധീകരിക്കുന്ന എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) നടത്തിയ വിമാന നിരക്ക് പഠനം ഫ്‌ലെയര്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടിംഗിന്റെ പങ്കാളിത്തത്തോടെയാണ് നടത്തിയത്. ബോര്‍ഡ് യോഗത്തിലാണ് കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്തത്. 19 രാജ്യങ്ങളിലെ 60,000-ലധികം റൂട്ടുകളിലെ വിമാന നിരക്ക് ട്രെന്‍ഡുകള്‍ പഠനം യോഗം പരിശോധിച്ചു.
ആഭ്യന്തര വിപണിയില്‍ മലേഷ്യ (36 ശതമാനം), തായ്ലന്‍ഡ് (26 ശതമാനം), ഓസ്ട്രേലിയ (21 ശതമാനം) എന്നിവയും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി.
അന്താരാഷ്ട്ര തലത്തില്‍, ഇന്ത്യയും വിയറ്റ്നാമും വിമാന നിരക്കില്‍ 16 ശതമാനം വര്‍ധന രേഖപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഇതേ കാലയളവില്‍ വിമാനനിരക്കില്‍ 22 ശതമാനം വര്‍ധനവോടെ യുഎഇയാണ് പട്ടികയില്‍ മുന്നിലെത്തിയത്.
മേഖലയിലുടനീളമുള്ള വിമാനക്കൂലിയില്‍ ശരാശരി 10 ശതമാനം വര്‍ധനവുണ്ടായി.
വിമാനക്കമ്പനികള്‍ സങ്കീര്‍ണ്ണമായ വിലനിര്‍ണ്ണയ സംവിധാനമാണ് പിന്തുടരുന്നത്. ഉദാഹരണത്തിന്, ഒരൊറ്റ എയര്‍ലൈനിനെ ആശ്രയിക്കുന്ന റൂട്ടുകളില്‍ നിരക്ക് 25 ശതമാനത്തിലധികം വര്‍ധിച്ചു. അതേസമയം സ്ഥിരമായ മത്സരമുള്ളവര്‍ക്ക് 10 ശതമാനം വര്‍ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് എയര്‍പോര്‍ട്ട് ചാര്‍ജുമായി ബന്ധപ്പെട്ടതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം വിമാനക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത് നിരക്ക് വര്‍ധനയുടെ ഒരു പ്രധാന കാരണം ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലുണ്ടായ വര്‍ധനയാണ് എന്നാണ്. പ്രത്യേകിച്ച് ആഭ്യന്തര വിപണിയില്‍. ഉദാഹരണത്തിന്, ഇന്ത്യയില്‍, എടിഎഫിന്റെ വില 2019 അവസാനം മുതല്‍ 2024 നവംബര്‍ വരെ 35 ശതമാനത്തിലധികം വര്‍ധിച്ചു, ഇപ്പോള്‍ ഒരു കിലോ ലിറ്ററിന് 84,000 രൂപയിലെത്തി.
വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 35-40 ശതമാനം ഇപ്പോഴും ഇന്ധനമാണ്. കൂടാതെ, പാന്‍ഡെമിക് സമയത്ത് എയര്‍ലൈനുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചു, അത് അവരുടെ നിലനില്‍പ്പിന് പരിഹരിക്കേണ്ടതുണ്ട്. ഇക്കാരണം കൊണ്ടാണ് കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. b
Jobbery.in