January 12, 2025
Home » ആയുഷ്മാന്‍ ഭാരത് പദ്ധതി, 70 കഴിഞ്ഞവര്‍ സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ വീണ്ടും റജിസ്റ്റര്‍ ചെയ്യണം Jobbery Business News

ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ നേരത്തേ അംഗങ്ങളായ 70 കഴിഞ്ഞവർ, പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയർ സിറ്റിസൻ വിഭാഗത്തിൽ വീണ്ടും റജിസ്ട്രേഷൻ നടത്തണം. ചികിത്സാ ആവശ്യത്തിന് എംപാനല്‍ ചെയ്ത ആശുപത്രിയിലെത്തുന്നവര്‍ ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് ഹാജരാക്കണം. ഏതു ചികിത്സയാണോ വേണ്ടത് അതിന് അനുയോജ്യമായ ആശുപത്രി തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും വേണം.

 www.dashboard.pmjay.gov.in എന്ന വെബ്സൈറ്റിലൂടെ ഏതൊക്കെ ആശുപത്രികളാണ് പദ്ധതിയിലുള്ളതെന്ന് അറിയാന്‍ കഴിയും. രാജ്യത്താകെ 30,000ലേറെ ആശുപത്രികള്‍ പദ്ധതിക്ക് കീഴിലുണ്ട്. കേരളത്തില്‍ 588 ആശുപത്രികളാണ് ഉള്ളത്. പൂര്‍ണമായും കാഷ്‌ലെസ് ചികിത്സയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ഗുണഭോക്താക്കളുടെ ചികിത്സയ്ക്കുള്ള ഫീസ് ആശുപത്രിയിലേക്ക് സര്‍ക്കാര്‍ നല്‍കുകയാണ് ചെയ്യുന്നത്. 

റജിസ്‌ട്രേഷനുള്ള നടപടിക്രമം

* ദേശീയ ആരോഗ്യ അതോറിറ്റിയുടെ വെബ്‌സൈറ്റിലോ (www.beneficiary.nha.gov.in) ആയുഷ്മാന്‍ മൊബൈല്‍ ആപ്പിലോ റജിസ്റ്റര്‍ ചെയ്ത് പദ്ധതിയുടെ ഭാഗമാകാം.

* വെബ്‌സൈറ്റോ മറ്റോ ഉപയോഗിക്കാന്‍ കഴിയാത്തവരുടെ റജിസ്‌ട്രേഷനു വീട്ടുകാര്‍ക്കോ പരിചയക്കാര്‍ക്കോ സഹായിക്കാം.

* ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്കു ലഭിക്കുന്ന ഒടിപിയാണ് ഇതിനു വേണ്ടത്.

* ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായ എംപാനല്‍ഡ് ആശുപത്രി അടുത്തുണ്ടെങ്കില്‍ അവരുടെ സഹായവും റജിസ്‌ട്രേഷനായി തേടാം.

* ആധാര്‍ മാത്രമാണ് പദ്ധതി റജിസ്‌ട്രേഷന് ആവശ്യമായ അടിസ്ഥാനരേഖ.

* ഗുണഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റിയും യോഗ്യതയും ആധാര്‍ ഇകെവൈസിയിലൂടെ പരിശോധിക്കാം.വയസ്സ്, താമസിക്കുന്ന സംസ്ഥാനം എന്നിവ     തെളിയിക്കാനുള്ള രേഖയായി ആധാര്‍ ഉപയോഗിക്കാം.

* ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ 14555 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *