Now loading...
This job is posted from outside source. please Verify before any action
ആയുഷ് മിഷനില്‍ വിവിധ ജോലി ഒഴിവുകള്‍
നാഷണല്‍ ആയുഷ് മിഷന്‍ പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജി.എന്‍.എം നഴ്‌സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്, കാരുണ്യ), ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം.
അപേക്ഷകര്‍ക്ക് പ്രായം 40 കവിയാന്‍ പാടില്ല. ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം, കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് ജി.എന്‍.എം നഴ്‌സിന് വേണ്ട യോഗ്യത. ഏകീകൃത ശമ്പളം: 17850 രൂപ. കൂടിക്കാഴ്ച ഏപ്രില്‍ 11 ന് രാവിലെ 10.30 ന് നടക്കും.
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (ആയുഷ് മൊബൈല്‍ യൂണിറ്റ്) തസ്തികയിലേക്ക് എ എന്‍ എം/ ജി എന്‍ എം , കംപ്യൂട്ടര്‍ നോളജ്( എം എസ് ഓഫീസ്) യോഗ്യതയുള്ളവര്‍ ഏപ്രില്‍ 11 ന് ഉച്ചയ്ക്ക് 12 ന് കൂടിക്കാഴ്ച്ച നടത്തും. ഏകീകൃത ശമ്പളം: 15000 രൂപ.
ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കേരള സര്‍ക്കാര്‍ ഡി എ എം ഇ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സാണ് യോഗ്യത. ഏപ്രില്‍ 11 ന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച്ച. ഏകീകൃത ശമ്പളം 14700 രൂപ.
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍(കാരുണ്യ) തസ്തികയിലേക്ക് എ എന്‍ എം/ ജി എന്‍ എം, കംപ്യൂട്ടര്‍ നോളജ് (എം. എസ് ഓഫീസ്)/ ബി സി സി പി എന്‍/ സി സി സി പി എന്‍ എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച്ച ഏപ്രില്‍ 11 ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും.
ഏകീകൃത ശമ്പളം : 15000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7306433273.
Now loading...