ആയുർവേദ ആശുപത്രി, അങ്കണവാടി തുടങ്ങിയ അവസരങ്ങൾ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുതൽ ആയുർവേദ ആശുപത്രി, അങ്കണവാടി എന്നിവിടങ്ങളിലേക്കുള്ള വിവിധ തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വിശദാംശങ്ങൾ ചുവടെ നൽകുന്നു.
1) കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കളരി ഇൻസ്ട്രക്ടർ ഒഴിവ്
കാലിക്കറ്റ് സർവകലാശാലയിലെ സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസിൽ ദിവസ വേതന അടിസ്ഥാനത്തിൽ കളരി ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
യോഗ്യത: പത്താം ക്ലാസ് വിജയം.
പരിചയം: കുറഞ്ഞത് 2 വർഷം മുൻപരിചയം.
പ്രായപരിധി: 60 വയസ്സ്.
ദിവസ വേതനം: 710 .
ഇൻ്റർവ്യൂ തീയതി: ജൂലൈ 3.
കൂടുതൽ വിവരങ്ങൾക്ക് നൽകിയ നോട്ടിഫിക്കേഷൻ നോക്കുക.
2) അങ്കണവാടി വർക്കർ നിയമനം – വടകര.
ഐ.സി.ഡി.എസ് വടകര പ്രോജക്ടിന് കീഴിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പത്താംതരം പാസായ വനിതകൾ. പഞ്ചായത്തിൽ സ്ഥിരതാമസക്കാർ ആയിരിക്കണം.
പ്രായപരിധി: 2026 ജനുവരി 1-ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കവിയാത്തവരും. (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ്).
മുൻ അപേക്ഷകർ: 2023-ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോം: വടകര ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും.അവസാന തീയതി: ജൂലൈ 8, വൈകീട്ട് 5 മണി വരെ.
വിലാസം: ശിശു വികസന പദ്ധതി ഓഫിസർ, ഐ.സി.ഡി.എസ് വടകര, പി.ഒ. ചോമ്പാല, പിൻ – 673308.
3) പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ
പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇനിപ്പറയുന്ന തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനംനടത്തുന്നു,
1) നഴ്സ്.
2) ലാബ് ടെക്നീഷൻ ഗ്രേഡ് 2.
3) ആയുർവേദ തെറാപ്പിസ്റ്റ്.
4) ഫാർമസി അറ്റൻഡർ.
5) നഴ്സിങ് അസിസ്റ്റന്റ്.
കൂടിക്കാഴ്ച നടക്കുന്നത് ജൂലൈ 3, രാവിലെ 10.30-ന് ആയിരിക്കും
നിയമന കാലാവധി: 90 ദിവസം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
4) സ്റ്റാഫ് നഴ്സ് – കാലടി കുടുംബാരോഗ്യ കേന്ദ്രം.
മലപ്പുറം കാലടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് നിയമനം.
അഭിമുഖം: ജൂൺ 29, രാവിലെ 10 മണി.
സ്ഥലം: കുടുംബാരോഗ്യ കേന്ദ്രം, കാലടി.
യോഗ്യതാ വിവരങ്ങൾ
പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.സി (സയൻസ് സ്ട്രീം) അല്ലെങ്കിൽ ഡൊമസ്റ്റിക് നഴ്സിങ്/വി.എച്ച്.സി അല്ലെങ്കിൽ തത്തുല്യം.
ബി.എസ്.സി നഴ്സിങ് പാസായിരിക്കണം. അല്ലെങ്കിൽ, ജനറൽ നഴ്സിങ്/മിഡ്വൈഫറി കോഴ്സും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ 3 വർഷത്തിലധികം പരിചയവും.
കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിൽ രജിസ്ട്രേഷൻ നിർബന്ധം.
5) നഴ്സിങ് അസിസ്റ്റന്റ് – മങ്കട
സാമൂഹിക ആരോഗ്യ കേന്ദ്രം
മലപ്പുറം മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലിക അടിസ്ഥാനത്തിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം.
അഭിമുഖം: ജൂൺ 29, രാവിലെ 11 മണി.
സ്ഥലം: മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രം.
യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ് വിജയവും സമാന തസ്തികയിൽ പരിചയവും.
സർക്കാർ ആശുപത്രിയിൽ നിന്ന് നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച 60 വയസ്സിന് താഴെയുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസായി ഇളവ് ചെയ്തിരിക്കുന്നു.
മുകളിൽ നൽകിയ അഭിമുഖങ്ങൾക്ക് ഹാജരാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിദ്യാഭ്യാസ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും കയ്യിൽ കരുതുക.
ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയൽ രേഖയും.
Today's product
Single Rakhi for Kids – Adorable Elegant Ganesh Ji for Kids Brother | Premium Raksha Bandhan Rakhi for Little/Small/Younger Brother | Set of 1 with Greeting Card, Roli & Tikka Pack
₹122.00 (as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)Jewels Galaxy Stylish Vintage Floral Designs Silver Plushy Rings for Women/Girls (Mixed Sizes)
Now retrieving the price.
(as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)
