March 12, 2025
Home » ഈ ചിലവ് പ്രതീക്ഷിച്ചില്ലേ?; അപ്പോൾ പണത്തിന് എന്ത് ചെയ്യണം

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചിലവ് ആളുകൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ആണ് ഉണ്ടാക്കാറുള്ളത്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരെയാണ് ഇത് കൂടുതലായി ബാധിക്കാറുള്ളത്. മിച്ചം വച്ച പണം ഒരു പക്ഷെ ഈ അപ്രതീക്ഷിത ചിലവിനായി ഇവർക്ക് വിനിയോഗിക്കേണ്ടി വന്നേക്കാം. എന്നാൽ ചില സന്ദർഭങ്ങളിൽ ഇനിയും പണം ആവശ്യമായി വന്നേക്കും. ഈ സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാം?.

അടിയന്തര സാഹചര്യത്തിൽ പണത്തിനായി എല്ലാവരും ആശ്രയിക്കുന്നത് സ്വർണത്തെ ആണ്. സ്വർണം പണയം വച്ചോ വിറ്റോ പണം കണ്ടെത്തും. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നിക്ഷേപങ്ങളുടെ പ്രധാന ഭാഗം ആണ് സ്വർണം. വ്യക്തികൾക്കും ഭാവിയിലേക്ക് എന്ന നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി സൂക്ഷിക്കാം. ഇന്നലെ കാലത്ത് ഗോൾഡ് ലോണുകൾക്ക് അധികം സമയം ആവശ്യമില്ല. അതിവേഗം തന്നെ ധനകാര്യ സ്ഥാപനങ്ങൾ പണം നൽകാറുണ്ട്. ചില ബാങ്കുകൾ ഒൺലൈൻ ആയും ഈ സേവനം പ്രധാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് അടിയന്തിര സാഹചര്യത്തിൽ ഗോൾഡ് ലോൺ സേവനം ആളുകൾക്ക് പ്രയോജനപ്പെടുത്താം.

ജോലിക്കാർക്ക് മാസം അവസാനം ആണ് ജോലി ചെയ്തതിനുള്ള ശമ്പളം ലഭിക്കുക എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും ശമ്പളം മുൻകൂർ ആയി വാങ്ങാൻ കഴിയും. ഈ സൗകര്യം അടിയന്തര സാഹചര്യത്തിൽ പ്രയോജനപ്പെടുത്താം.

ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകൾ നൽകാറുണ്ട്. അടിയന്തിര സാഹചര്യത്തിൽ പണത്തിനായി ഇത് പ്രയോജനപ്പെടുത്താം. ഈ വായ്പകൾക്ക് പലിശയുണ്ടായിരിക്കും. 1 വർഷം മുതൽ 5 വർഷം വരെ ആയിരിക്കും ഇങ്ങനെ എടുക്കുന്ന വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി.

ഇന്നത്തെ കാലത്ത് ഓൺലൈൻ വായ്പ തട്ടിപ്പുകാരുടെ വലയിൽ അകപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ബുദ്ധിപരമായി കൈകാര്യം ചെയ്താൽ ഇത്തരം ആപ്പുകളുടെ സേവനം നമുക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്താം. വിശ്വാസയോഗ്യമായ ആപ്പുകൾ വേണം തിരഞ്ഞെടുക്കാൻ. അടിയന്തിര ഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *