February 18, 2025
Home » എയ്ഡഡ് സ്കൂളുകളിൽ 56 വയസ് ഉള്ളവർക്കും അധ്യാപകരാകാം: ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താമെന്ന് ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസുവരെ ഉള്ളവരെ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാമെന്ന് സർക്കാർ ഉത്തരവ്. മനുഷ്യാവകാശ കമ്മിഷൻ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം നിയമനത്തിനു അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാറില്ല. ഈ ചട്ടമാണ് മാറുന്നത്. 43 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട 6 പേർ മനുഷ്യാവകാശ കമ്മിഷനു മുന്നിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യം പുനപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് പരാതിക്കാർക്ക് അനുകൂലമായി ഉത്തരവിറക്കിയത്. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ അക്കാദമിക് വർഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാൻ അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *