January 10, 2025
Home » എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു

തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന ബിദ്ധിമുട്ടിനു പരിഹരമാകുന്നു. ഗസറ്റിൽ വിജ്ഞാപനം ചെയ്തത് എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ ഇനിമുതൽ കഴിയും. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) സർക്കാർ ഭേദഗതി ചെയ്തു. അപേക്ഷ പ്രകാരം
പരീക്ഷാ ഭവനാണ് എസ്എസ്എൽസി ബുക്കിൽ മാറ്റംവരുത്തി നൽകുക. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, അപേക്ഷകന്റെ മറ്റ് സർട്ടിഫിക്കറ്റുകളിലും എളുപ്പത്തിൽ തിരുത്തൽ വരുത്താൻ കഴിയും. പേരുമാറ്റിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരാക്കിയാൽ അവിടെയുള്ള രേഖകളിലും മാറ്റം വരുത്താം.

എസ്എസ്എൽസി ബുക്കിലെ പേര് മാറ്റാൻ കഴിയില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ വർഷങ്ങളായിനടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) സർക്കാർ ഭേദഗതിചെയ്തത്. പേര് മാറ്റി ഗസറ്റിൽ വിജ്ഞാപനംചെയ്താലും എസ്എസ്എൽസി ബുക്കിലെ പേര് മാറ്റാൻ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *