January 11, 2025
Home » ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 23വരെ

തിരുവനന്തപുരം:ഒരു പെൺകുട്ടി മാത്രമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് നൽകുന്ന സിബിഎസ്ഇ മെറിറ്റ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship)ആണിത്. മാസംതോറും 2000 രൂപ സ്കോളർഷിപ്പ് ലഭിക്കും. സ്കൂൾ കോളജ് തലങ്ങളിൽ ബിരുദാന്തര ബിരുദ ക്ലാസ്സുകൾ വരെ സ്കോളർഷിപ്പ് ലഭിക്കും. മാതാപിക്കളുടെ ഏക മകൾ ആയിരിക്കണം. മറ്റ് സഹോദരങ്ങൾ പാടില്ല. അപേക്ഷ ഡിസംബർ 23 വരെ സ്വീകരിക്കും. ഈ സ്‌കീമിന് അപേക്ഷിക്കാൻ താൽപ്പര്യമുള്ള, യോഗ്യരായ വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ https://cbseit.in/cbse/2024/sgcx/default.aspx ൽ വിശദാംശങ്ങളും യോഗ്യതാ വ്യവസ്ഥകളും അടങ്ങിയ ഓൺലൈൻ അപേക്ഷാ ഫോമുകൾ ലഭ്യമാണ്. 2024-ൽ പത്താം ക്ലാസ് പാസായവരും ആദ്യത്തെ അഞ്ച് വിഷയങ്ങളിൽ നിശ്ചിത മാർക്ക് നേടിയവരും CBSE ബോർഡ് സ്‌കൂളിൽ 11-ാം ക്ലാസിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *