ഇന്ത്യയില്‍ ആമസോണ്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം. ആപ്പിലൂടെ ഓണ്‍ലൈനായി 50-ലധികം വ്യത്യസ്ത രോഗങ്ങള്‍ക്ക് ഡോക്ടറുടെ സേവനം ലഭിക്കും. ഡെസ്‌ക്ടോപ്പില്‍ നിന്ന് ആമസോണ്‍ ക്ലിനിക് ഉപയോഗിക്കാന്‍ കഴിയില്ല. ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നതിന് 299 രൂപ മുതലാണ് ഫീസ്. കണ്‍സള്‍ട്ടേഷന്‍ ബുക്ക് ചെയ്യുന്നതിനുമുമ്പ്, ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ അടങ്ങുന്ന അടിസ്ഥാന വിവരങ്ങള്‍ നല്‍കി പ്രൊഫൈല്‍ ഉണ്ടാക്കേണ്ടതുണ്ട്.
ആരോഗ്യസ്ഥിതിയെ ആശ്രയിച്ച്, ഒന്നുകില്‍ ഓണ്‍ലൈനായി ഡോക്ടറെ സമീപിക്കുകയോ അല്ലെങ്കില്‍ ക്ലിനിക്കില്‍ സന്ദര്‍ശനത്തിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുകയോ ചെയ്യാം. ഉപയോക്താക്കള്‍ക്ക് ലഭ്യതയെ ആശ്രയിച്ച് ഡോക്ടറുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ മീറ്റിംഗ് മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാം. ഓരോ കണ്‍സള്‍ട്ടേഷന്‍ സെഷനും 10 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയാകും സമയം.
ആമസോണ്‍ ക്ലിനിക്കില്‍ ഡെര്‍മറ്റോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, കൗണ്‍സിലിംഗ് എന്നിവയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുണ്ട്. അതേസമയം മെഡിക്കല്‍ വിദഗ്ധര്‍ക്ക് ടെലി കണ്‍സള്‍ട്ടേഷനില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കുമെന്നും ആമസോണ്‍ വ്യക്തമാക്കി. കണ്‍സള്‍ട്ടേഷനുളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ സുരക്ഷിതമായിരിക്കുമെന്നും കമ്പനി പറഞ്ഞു.
Jobbery.in