Now loading...
തിരുവനന്തപുരം: ഓൾ ഇന്ത്യ ലോ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നവംബർ 28ന് പുറത്തിറങ്ങും. UG, PG, PhD നിയമ കോഴ്‌സുകൾക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡാണിത്. ഡിസംബർ 8നാണ് പരീക്ഷ. അഡ്മിറ്റ് കാർഡ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ബിലാസ്പൂർ, കോട്ട, ഷിംല, സിലിഗുരി എന്നീ നാല് നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളില്ല.
AILET 2025 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് വെബ്സൈറ്റ് സന്ദർശിക്കുക. ലോഗിൻ ചെയ്യുക. ഡൗൺലോഡ് അഡ്മിറ്റ് കാർഡ്’ എന്ന ഓപ്‌ഷനിൽ കണ്ടെത്തി ക്ലിക്ക് ചെയ്യുക.
Now loading...