ചാവക്കാട്: കടപ്പുറം തൊട്ടാപ്പിൽ കരയ്ക്കടിഞ്ഞ ലോഹനിർമിത പെട്ടിയിൽ യന്ത്രത്തോക്കിന്റെ മെറ്റൽ ലിങ്കുകൾ. ബെൽറ്റുമായി ബന്ധപ്പെടുത്തു ന്നതിനുപയോഗിക്കുന്ന അഞ്ഞൂറോളം വരുന്ന മെറ്റൽ ലിങ്കാണ് പരിശോധനയിൽ മുനയ്ക്കക്കടവ് പോലീസിന് ലഭിച്ചത്.
കറുത്ത നിറത്തിലുള്ള മെറ്റൽ ലിങ്കിനൊപ്പം പെട്ടിയുടെ അകത്ത് കൈപ്പറ്റിയതിന്റെ സീലും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ കോസ്റ്റൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന് കൈമാറി. കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദിന്റെ നേതൃത്വത്തിലാണ് തുറന്ന് പരിശോധന നടത്തിയത്.
കടലിൽ മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികൾക്കാണ് ശനിയാഴ്ച രാവിലെ പെട്ടി ലഭിച്ചത്. അരയടി വീതിയും ഒരടി നീളവുമുള്ള ചെറിയ പെട്ടിയാണ് ലഭിച്ചത്. കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പെട്ടി സൂക്ഷിച്ചിട്ടുണ്ട്. യന്ത്രത്തോക്കിന്റെ ഭാഗം അടങ്ങിയ പെട്ടി എങ്ങനെ കടലിലൂടെ ഒഴുകിയെത്തിയെന്നതിനെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
The post കടപ്പുറം തൊട്ടാപ്പിൽ കരയ്ക്കടിഞ്ഞ ലോഹനിർമിത പെട്ടിയിൽ യന്ത്രത്തോക്കിൽ ഉപയോഗിക്കുന്ന 500 ഓളം മെറ്റൽ ലിങ്കുകൾ appeared first on News One Thrissur.