കശുവണ്ടി ബോർഡ് ലിമിറ്റഡിൽ വിവിധ അവസരങ്ങൾ.
കശുവണ്ടി ബോർഡ് ലിമിറ്റഡ് (കെ.സി.ബി) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയും എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം മാക്സിമം പ്രയോജനപ്പെടുത്താം.
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന ദിവസം: 2026 ജൂലൈ 08 (രാവിലെ 10:00 മണി).അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജൂലൈ 17 (വൈകുന്നേരം 5:00 മണി).
ഒഴിവ് വിവരങ്ങൾ.
1) മാനേജർ (പ്രൊക്യുർമെന്റ് & മാർക്കറ്റിംഗ്).
ഒഴിവുകളുടെ എണ്ണം: 01
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
വിദ്യാഭ്യാസ യോഗ്യത:
എം.ബി.എ (മാർക്കറ്റിംഗ്) / എം.ബി.എ അഗ്രി ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തര ബിരുദം (അംഗീകൃത സർവകലാശാലയിൽ നിന്ന്)
പ്രവൃത്തി പരിചയം:
യോഗ്യത നേടിയ ശേഷം വാങ്ങൽ (പ്രൊക്യുർമെന്റ്) മേഖലയിൽ കുറഞ്ഞത് 5 വർഷം പരിചയം. മാർക്കറ്റിംഗ് പരിചയം അഭികാമ്യം.
പ്രായപരിധി:
40 വയസ്സിന് താഴെ (01/07/2026 വരെ)
ശമ്പളം: പ്രതിമാസം 45,000.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി മാത്രം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
അപേക്ഷിക്കാനുള്ള
: www.cmd.kerala.gov.in
മറ്റ് രീതികളിൽ (ഓഫ്ലൈൻ / ഇമെയിൽ) അയയ്ക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ആവിശ്യമായ രേഖകൾ
ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറയുന്നവ അപ്ലോഡ് ചെയ്യണം:
അപ്ഡേറ്റ് ചെയ്ത സി.വി.
പാസ്പോർട്ട് സൈസ് ഫോട്ടോ (6 മാസത്തിനുള്ളിൽ എടുത്തത്) – JPEG ഫോർമാറ്റ്, വലിപ്പം < 200 kB
ഒപ്പ് – JPEG ഫോർമാറ്റ്, വലിപ്പം < 50 kB
യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ – JPEG അല്ലെങ്കിൽ PDF, ഓരോ അറ്റാച്ച്മെന്റും < 3mb.
തിരഞ്ഞെടുക്കൽ പ്രക്രിയ
തിരഞ്ഞെടുക്കൽ പ്രക്രിയ ഇപ്രകാരമായിരിക്കും.
അപേക്ഷകളുടെ പ്രാഥമിക പരിശോധന.
യോഗ്യത, അനുഭവം, അക്കാദമിക് നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റിംഗ്.
ഷോർട്ട്ലിസ്റ്റ് ചെയ്തവരുടെ അഭിമുഖം (ഇന്റർവ്യൂ).
പൊതു നിർദ്ദേശങ്ങൾ
ഉദ്യോഗാർത്ഥികൾ പൗരന്മാർ ആയിരിക്കണം.
യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തി പരിചയം മാത്രമേ പരിഗണിക്കൂ.
പരിചയ സർട്ടിഫിക്കറ്റ്
ചെയ്ത സ്ഥാപനത്തിൽ നിന്നുള്ളതായിരിക്കണം. ശമ്പള സ്ലിപ്പുകളോ നിയമന ലേഖനങ്ങളോ പരിചയ തെളിവായി സ്വീകരിക്കുന്നതല്ല.
അപ്ലോഡ് ചെയ്യുന്ന ഫോട്ടോയും ഒപ്പും വ്യക്തമായിരിക്കണം. മങ്ങിയതോ വായിക്കാൻ പറ്റാത്തതോ ആയവ ഉൾപ്പെടുന്ന അപേക്ഷകൾ തള്ളിക്കളയും.
അപൂർണ്ണമായ അപേക്ഷകളോ തെറ്റായ വിവരങ്ങൾ നൽകുന്നവയോ നിരസിക്കപ്പെടും.
ഏത് സമയത്തും വിജ്ഞാപനം ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ ഒഴിവുകളുടെ എണ്ണം കുറയ്ക്കാനോ കെ.സി.ബി / സി.എം.ഡിക്ക് അവകാശമുണ്ട്.
Today's product
JIALTO Plastic 10 Pcs Self Adhesive Wall Hooks - Heavy Duty Transparent Hook for Photo Frames, Wall Clocks, Keys - No Damage, Easy Installation
₹90.00 (as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)Ananth Jewels 925 BIS Hallmark Silver Religious Spiritual God Pendant with Chain
Now retrieving the price.
(as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)
