Now loading...
വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ആക്ഷൻ അഡ്വെഞ്ചർ ചിത്രമാണ് കിങ്ഡം. ഇപ്പോഴിതാ കിങ്‌ഡത്തിലെ പുതിയ ഗാനത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്തിരിക്കുകയാണ്. അനിരുദ്ധ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം അദ്ദേഹത്തോടൊപ്പം ആലപിച്ചിരിക്കുന്നത് മലയാളിയായ അനുമിതാ നടേശനാണ്.
വിജയ് ദേവരകൊണ്ടക്കൊപ്പം ഭാഗ്യശ്രീ ബോർസും, സത്യദേവ് കാഞ്ചരണയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് ഗാനത്തിന്റെ പേര് ‘ഇദയം ഉള്ളെ വാ’ യും തെലുങ്ക് പതിപ്പിന്റെ പേര് ‘ഹൃദയം ലോപ്പല’ യും ആണ്. തെലുങ്ക് പതിപ്പിന് ഇതിനകം 10 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.
Also Read: തുടരുമിലെ ‘അൻപേ..’ വീഡിയോ സോംഗ് എത്തി
അതേസമയം റീലിസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജൂലൈ നാലിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി പാൻ ഇന്ത്യ ആയി റിലീസ് ചെയ്യും.
ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന കിങ്‌ഡം നിർമ്മിക്കുന്നത് നാഗവംശി എസ്സും, സായി സൗജന്യയും ചേർന്നാണ്. മലയാളികളായ ജോമോൻ ടി ജോണും, ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
The post കിങ്‌ഡത്തിലെ പുതിയ ഗാനത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്തു appeared first on Express Kerala.
Now loading...