Now loading...
സംസ്ഥാനത്ത് സ്വര്‍ണവില പിടിതരാതെ കുതിച്ചുകയറുന്നു. സ്വര്‍ണം 59000 എന്ന കടമ്പ കടന്ന് കുതിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയ ഒക്ടോബര്‍ 31ലെ വിലയിലേക്കെത്താന്‍ ഇനി 520 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്.ഈ കുതിപ്പ് തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കം നിലവിലെ സര്‍വകാല റെക്കാര്‍ഡ് പഴങ്കഥയാകും.
ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ പൊന്ന് ഗ്രാമിന് 7390 രൂപയും പവന് 59120 രൂപയുമായി ഉയര്‍ന്നു.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6090 രൂപയിലേക്കെത്തി. വെള്ളിക്കും വിലക്കുതിപ്പ് ഉണ്ടായി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 99 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം.അന്താരാഷ്ട്ര രംഗത്തെ ചലനങ്ങളും ഡോളറിന്റെ കുതിപ്പും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്. ഒപ്പം ആഭ്യന്തരമായ മാന്ദ്യ സാഹചര്യങ്ങളും നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇതെല്ലാം സ്വര്‍ണം മികച്ച നിക്ഷേപമായി തെരഞ്ഞെടുക്കാന്‍ പ്രേരണ നല്‍കുന്നു.
അന്താരാഷ്ട്ര ഡോളര്‍ വില വര്‍ധനയും രൂപയുടെ എക്കാലത്തെ തകര്‍ച്ചയുമാണ് സ്വര്‍ണം വീണ്ടും കുതിക്കാന്‍ പ്രധാന കാരണങ്ങള്‍. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം.
Jobbery.in
Now loading...