Now loading...
This job is posted from outside source. please Verify before any action
കേരളത്തിലെ വിവിധ ജില്ലയിലെ ആശുപത്രികളിൽ നിരവധി ഒഴിവുകൾ
ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ, ലാബ് അറ്റൻഡർ, അറ്റൻഡർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ബി.എച്ച്.എം.എസ്./ഗ്രേഡഡ് ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം .
പി.ജി ഉള്ളവർക്ക് മുൻഗണന ലഭിക്കും. നിശ്ചിതയോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരേയും പരിഗണിക്കും.
ലാബ് അറ്റൻഡർ തസ്തികയിലേക്ക് വി എച്ച് എസ് സി എംഎൽറ്റി കോഴ്സ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അറ്റൻഡർ തസ്തികയിലേയ്ക്ക് എസ്.എസ്.എൽ.സി. പാസായതും, ഏതെങ്കിലും ഹോമിയോപ്പതി എ ക്ലാസ് പ്രാക്ടീഷണറുടെ കീഴിൽ 3 വർഷത്തെ പ്രവൃത്തിപരിചയമുള്ളവര്ക്കും അപേക്ഷിക്കാം.
മെഡിക്കൽ ഓഫീസർമാരുടെ വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 6 രാവിലെ 10.30 നും അറ്റൻഡർ തസ്തികയിലേക്ക് ഫെബ്രുവരി 6 രാവിലെ 10.30 നും ലാബ് അറ്റൻഡർ തസ്തികയിലേയ്ക്ക് അതേ ദിവസം ഉച്ചയ്ക്ക് 12 നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
ഉദ്യോഗാർത്ഥികൾ വയസ് , തിരിച്ചറിയൽരേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും പകർപ്പുകളുമായി തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക : 04862 227326)
മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ
ഡ്രൈവറെ നിയമിക്കുന്നു
കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ (എച്ച്.എം.സി) നിയമിക്കുന്നതിനായി യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക്: 0484-2210648.
ജനറൽ ആശുപത്രിയിൽ ഫാർമസിസ്റ്റ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 4ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് മുഖ്യവിഷയമായി പ്രീഡിഗ്രി/ പ്ലസ്ടു/ വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഫാർമസി ഡിപ്ലോമ/ തത്തുല്യ യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
ലാബ് ടെക്നീഷ്യൻ വാക് ഇൻ ഇന്റർവ്യു.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 5ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് വിഷയങ്ങളിൽ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക്/ ബിഗ്രേഡ് ആണ് യോഗ്യത.
ക്ലാസ് 1 ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അസിസ്റ്റന്റ് ടെസ്റ്റും, എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും 15 വർഷം സൈനിക സേവന പരിചയമുള്ള വിമുക്ത ഭടന്മാർക്കും അപേക്ഷിക്കാം.
കേരളത്തിലെ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിൽ നിന്നുള്ള ഒരുവർഷ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ട്രെയിനിംഗ് കോഴ്സ്/തത്തുല്യ സാങ്കേതിക യോഗ്യതയും, ഡി.എം.ഇ സർട്ടിഫിക്കറ്റും ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
Now loading...