കൊച്ചിന് ഷിപ്പ്യാര്ഡിൽ വിവിധ അവസരങ്ങൾ.
ഡ്രൈവർ തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 09ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ ഡ്രൈവര്‍ (സ്റ്റാഫ് കാര്‍) റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 02.
മൂന്ന് വര്‍ഷത്തേക്കാണ് പ്രാഥമിക നിയമനം നടക്കുക. കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ ഹെഡ് ഓഫീസിലോ, പ്രൊജക്ട് സൈറ്റുകളിലോ ആയിരിക്കും നിയമനം.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സും വേണം.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്റ്റാഫ് ഡ്രൈവറായി കുറഞ്ഞത് 10 വര്‍ഷത്തെ എക്സ്പീരിയന്‍സ് വേണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 27,000 ശമ്പളമായി ലഭിക്കും. ഓവര്‍ടൈം, എക്സ്ട്രാ ഡ്യൂട്ടിക്ക് അനുസരിച്ച് വേതനം ഉണ്ടായിരിക്കും.
തിരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് പ്രാക്ടിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ ഉണ്ടാവും. ജനറല്‍ വിഭാഗക്കാര്‍ക്ക് 50 ശതമാനവും, ഒബിസിക്കാര്‍ക്ക് 45 ശതമാനവുമാണ് പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ കട്ട് ഓഫ്. തുടര്‍ന്ന് പ്രായം, യോഗ്യത, എക്സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും നടക്കും. തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റ് പുറത്തിറക്കി നിയമനം നടത്തും.
അപേക്ഷ ഫീസ്
200 അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഡ്രൈവര്‍ വേക്കന്‍സി തിരഞ്ഞെടുക്കുക.
വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം തന്നിരിക്കുന്ന അപേക്ഷ പൂര്‍ത്തിയാക്കുക.
Today's product
Ananth Jewels 925 BIS Hallmark Silver Religious Spiritual God Pendant with Chain
Now retrieving the price.
(as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)
