April 20, 2025
Home » ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് ജോലി നേടാം

This job is posted from outside source. please Verify before any action

ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് ജോലി നേടാം

അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ബികോമും ടാലി പ്രാവീണ്യവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 35 വയസിനു താഴെ.
 പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9447792058.
2) കരാർ നിയമനം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് ഡയറക്ടർ (മേഖലാ ശാസ്ത്ര കേന്ദ്രം, ചാലക്കുടി), അസിസ്റ്റന്റ് ഡയറക്ടർ (സയൻസ് സിറ്റി, കോട്ടയം) തസ്തികകളിൽ സർക്കാർ അല്ലെങ്കിൽ അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. 
താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 10 രാവിലെ 10.30 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം.
വിശദവിവരങ്ങൾ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ (www.kstmuseum.com) ലഭിക്കും. ഫോൺ : 0471 2306024, 0471 2306025.
3) മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി ജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ അനസ്തേഷ്യ / ജനറൽ മെഡിസിൻ / പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി. രജിസ്ട്രേഷനും ഉണ്ടായിരിക്കണം. 
താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *