വാടാനപ്പള്ളി: മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുദേവനും തമ്മിലുള്ള മഹാസംഗമത്തിന്റെ, കൂടിക്കാഴ്ചയുടെ നൂറാം വാർഷികം ഗാന്ധി ഗുരു സമാഗമം എസ്.എൻ.ഡി.പി യോഗം തൃത്തല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.
എസ്.എൻ.ഡി.പി യോഗം തൃത്തല്ലൂർ ശാഖ ഗുരുമന്ദിരത്തിൽ നടത്തിയ ഗാന്ധി ഗുരു സമാഗമം നാട്ടിക യൂനിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. നാട്ടിക യൂനിയൻ കൗൺസിലർ കെ.എസ്.ദീപൻ മുഖ്യപ്രഭാഷണം നടത്തി. വനിത സംഘം യൂനിയൻ സെക്രട്ടറി പി.വി. ശ്രീജ മൗസമി വിശിഷ്ടാതിഥിയായിരുന്നു. ശാഖ സെക്രട്ടറി വി.ബി. സന്തോഷ് കുമാർ, പ്രദീപ് കരീപ്പാടത്ത്, ഷീബ ബിമൽ റോയ്, സോമൻ ബ്രാരത്, കെ.പി. പ്രവീൺ, സുനിൽ പുളി പറമ്പിൽ, ബിമൽ റോയ് ചളിപ്പാട്ട്, ഗില്സാ തിലകൻ, പ്രസന്നൻ മഞ്ഞിപറമ്പിൽ, സി.കെ. തിലകൻ, സുദേവൻ മഞ്ഞിപറമ്പിൽ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടന്നു.
The post ഗാന്ധി ഗുരു സമാഗമം നൂറാം വാർഷികം ആഘോഷിച്ചു appeared first on News One Thrissur.