May 5, 2025
Home » ഗുജറാത്തിലെ ജിഎസ് ടി പിരിവില്‍ 13 ശതമാനം വര്‍ധനവ് Jobbery Business News

കഴിഞ്ഞവര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 2025 ഏപ്രിലില്‍ ഗുജറാത്തിന്റെ ജിഎസ്ടി പിരിവില്‍ 13 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഏപ്രിലില്‍ ഗുജറാത്ത് ജിഎസ്ടി പിരിവ് 14,970 കോടി രൂപയായാണ് ഉയര്‍ന്നത്. അതേസമയം 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഗുജറാത്തിന്റെ മൊത്തം ജിഎസ്ടി വരുമാനം 73,281 കോടിയിലെത്തി.

ഇതോടെ, ജിഎസ്ടി വരുമാനത്തില്‍ ഗുജറാത്ത് മൂന്നാം സ്ഥാനത്തെത്തി, മഹാരാഷ്ട്ര (41,645 കോടി), കര്‍ണാടക (17,815 കോടി) എന്നീ സംസ്ഥാനങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

എങ്കിലും, ഗുജറാത്ത് വാര്‍ഷികാടിസ്ഥാനത്തില്‍ സ്ഥിരമായ വളര്‍ച്ച നിലനിര്‍ത്തിയെങ്കിലും, മഹാരാഷ്ട്രയുടെ വളര്‍ച്ച 2025 ഏപ്രിലില്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 13 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച്, തമിഴ്നാട് (13,831 കോടി), ഉത്തര്‍പ്രദേശ് (13,600 കോടി), ഹരിയാന (14,057 കോടി), പശ്ചിമ ബംഗാള്‍ (8,188 കോടി), രാജസ്ഥാന്‍ (6,228 കോടി), മധ്യപ്രദേശ് (5,302 കോടി), പഞ്ചാബ് (3,104 കോടി), ബീഹാര്‍ (2,290 കോടി) എന്നിവയുള്‍പ്പെടെ നിരവധി പ്രധാന സംസ്ഥാനങ്ങളെ ഗുജറാത്ത് മറികടന്നു.

ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അരുണാചല്‍ പ്രദേശ് ജിഎസ്ടി വരുമാനത്തില്‍ 66 ശതമാനം വളര്‍ച്ചയും മേഘാലയ 50 ശതമാനവും നാഗാലാന്‍ഡ് 42 ശതമാനവും വളര്‍ച്ചയും കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്. ലക്ഷദ്വീപ് അസാധാരണമായ 287 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

ദേശീയ തലത്തില്‍, 2025 ഏപ്രിലില്‍ ഇന്ത്യാ ഗവണ്‍മെന്റ് 2,36,716 കോടിയുടെ റെക്കോര്‍ഡ് ജിഎസ്ടി വരുമാനം രേഖപ്പെടുത്തി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 12.6 ശതമാനം വളര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നത്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *