
ഒരുമനയൂർ : വർത്തമാനകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ സംഘടിതമായി കരുത്താർജ്ജിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച് റഷീദ് ആവശ്യപ്പെട്ടു. ഗുരുവായൂർ മണ്ഡലം വനിതാ ലീഗ് ഒരുമനയൂർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂർ നടപടിക്ക് നേതൃത്വം നൽകിയ വനിതാ പട്ടാള ഉദ്യോഗസ്ഥയായ സോഫിയ ഖുറൈശിക്ക് നേരെ അധിക്ഷേപം നടത്തിയ മന്ത്രിയെ പുറത്താക്കുവാൻ ബിജെപി നേതൃത്വം തയ്യാറാവണമെന്നും തിരുവനന്തപുരത്ത് ബിന്ദുവിന് നേരെ നടന്ന […]