അരിമ്പൂർ: വെളുത്തൂരിൽ പട്രോളിങ്ങിന് പോയ അന്തിക്കാട് പോലീസിൻ്റെ വാഹനം മിന്നൽ ചുഴലിയിൽ പെട്ടു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ ര തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
അന്തിക്കാട് പോലീസിൻ്റെ വാഹനത്തിന് മുന്നിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീഴുകയായിരുന്നു. ജീപ്പ് പെട്ടന്ന് നിർത്തിയതിനാൽ താഴേക്ക് തൂങ്ങിയ കറൻ്റ് കമ്പിയിൽ നിന്ന് ഷോക്കേൽക്കാതെ പോലീസുകാർ രക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച്ച പകലാണ് സംഭവം.
വെളുത്തൂർ മേഖലയിൽ പുലർച്ചെ നാലിന് വീശിയ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ ഒടിഞ്ഞു വീണിരു ന്നു. അപകടവിവരങ്ങൾ പരിശോധിക്കുന്നതിനായി ചെഗുവേര നഗർ വഴിയിലൂടെ പോകുമ്പോഴാണ് അപകടം.
കനത്ത മഴയിലും കാറ്റിലും പെട്ട് മരം ഒടിഞ്ഞ് പോസ്റ്റിൽ വീണാണ് പോസ്റ്റ് ഒടിഞ്ഞത്. എസ്ഐ കൊച്ചുമോൻ ജേക്കബ്ബ്, അനൂപ് എന്നിവരടക്കം 3 പോലീസുകാരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് കെ എസ്ഇബിഅധികൃതരെത്തി വൈദ്യുതി പോസ്റ്റ് നീക്കം ചെയ്താണ് പോലീസ് ജീപ്പ് മാറ്റിയത്.
The post ചുഴലിക്കാറ്റിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു; പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. appeared first on News One Thrissur.