February 18, 2025
Home » ജില്ല ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ജോലിയൊഴിവ്; ഏഴാം ക്ലാസ് മുതല്‍ യോഗ്യത; വേഗം അപേക്ഷിച്ചോളൂ

This job is posted from outside source. please Verify before any action

ജില്ല ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ജോലിയൊഴിവ്; ഏഴാം ക്ലാസ് മുതല്‍ യോഗ്യത; വേഗം അപേക്ഷിച്ചോളൂ

എറണാകുളം ജില്ല ആയൂര്‍വേദ ആശുപത്രിയിലേക്ക് കുക്ക് തസ്തികയില്‍ ജോലിക്കാരെ ആവശ്യമുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജനുവരി 21ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ജില്ല ആയൂര്‍വേദ ആശുപത്രിയില്‍ കുക്ക്. 89 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനം. Appointment will be subject to the approval of the Ditsrict Medical Officer, Indian Medical Department.
ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കാണ് അവസരം. 50 വയസ് കവിയാന്‍ പാടില്ല. രാവിലെ 6 മുതല്‍ രാത്രി 8 വരെയാണ് ജോലി സമയം. ദിവസം 675 രൂപ വേതനമായി ലഭിക്കും.
താല്‍പര്യമുള്ളവര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷയും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികളും സഹിതം ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ മുഖാന്തിരം അപേക്ഷിക്കണം. അവസാന തീയതി ജനുവരി 21. സംശയങ്ങള്‍ക്ക് ഓഫീസ് സന്ദര്‍ശിക്കുക.
2.വയനാട് മെഡിക്കല്‍ കോളജ്
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്‌നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി, സൈക്യാട്രി, എമര്‍ജന്‍സി മെഡിസിന്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, കാര്‍ഡിയോളജി) സീനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഇന്റര്‍വ്യൂ നടത്തും.
പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എന്‍.ബി/ ഡി.എം ഒപ്പം ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജനുവരി 24ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *