ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് മൊത്തത്തിലുള്ള വില്‍പ്പനയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. നവംബറില്‍ 74,753 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ മാസം വില്‍പ്പന 74,172 യൂണിറ്റുകളായിരുന്നു.
മൊത്ത ആഭ്യന്തര വില്‍പ്പന 2023 നവംബറിലെ 72,647 യൂണിറ്റില്‍ നിന്ന് 1 ശതമാനം ഉയര്‍ന്ന് 73,246 യൂണിറ്റിലെത്തി.
ഇവികള്‍ ഉള്‍പ്പെടെയുള്ള മൊത്തം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന 46,143 യൂണിറ്റുകളില്‍ നിന്ന് 2 ശതമാനം വര്‍ധിച്ച് 47,117 യൂണിറ്റായി.
അതുപോലെ, ഇവികള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര പിവി വില്‍പ്പന 2023 നവംബറിലെ 46,068 യൂണിറ്റില്‍ നിന്ന് 2 ശതമാനം ഉയര്‍ന്ന് 47,063 യൂണിറ്റിലെത്തുകയും ചെയ്തു.
വാണിജ്യ വാഹന മൊത്തവില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 28,029 യൂണിറ്റുകളില്‍ നിന്ന് ഒരു ശതമാനം ഇടിഞ്ഞ് 27,636 യൂണിറ്റിലെത്തി.
Jobbery.in