January 12, 2025
Home » ട്രംപിന്റെ വരവ്; സ്വര്‍ണവില ആഗോളതലത്തില്‍ കൂപ്പുകുത്തി Jobbery Business News

അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 2016ല്‍ ട്രംപ് അധികാരം ഏല്‍ക്കുമ്പോള്‍ 1250 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര സ്വര്‍ണവിലയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 7200 രൂപയും, പവന് 57,600 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2658 ഡോളറും, രൂപയുടെ വിനിമയ നിരക്ക് നിരക്ക് 84.34 ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് 78.5ലക്ഷം ആയി കുറഞ്ഞിട്ടുണ്ട്.

2019 വരെ 1200-1350 ഡോളറില്‍ തന്നെയായിരുന്നു വില നിലവാരം. 2019 ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തതോടെ സ്വര്‍ണ്ണവില ഉയരാന്‍ തുടങ്ങി. 2019 ജൂണില്‍ 2.5%ഉണ്ടായിരുന്ന പലിശ നിരക്ക് 2020 മാര്‍ച്ച് വരെ ഘട്ടം ഘട്ടമായി 0% ത്തിലെത്തിച്ചു. 2020 ഓഗസ്റ്റില്‍ സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും ഉയരത്തില്‍ എത്തിയിരുന്നു.2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 1400 ഡോളറിനു മേല്‍ വര്‍ധനവാണ് സ്വര്‍ണത്തില്‍ അനുഭവപ്പെട്ടത്.

ഈ പ്രതിഭാസത്തോടെ അമേരിക്കയിലെ പണപ്പെരുപ്പം നിരക്ക് 1.4 % നിന്നും വലിയതോതില്‍ ഉയര്‍ന്ന് 9.1% വരെ എത്തി. ഈ കാലയളവില്‍ പല സെന്‍ട്രല്‍ ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി. 2022 മാര്‍ച്ചില്‍ പലിശ നിരക്ക്. 05%ഉയര്‍ത്തി. അതിനുശേഷം പല ഘട്ടങ്ങളിലായി 5.5 % വരെ ഉയര്‍ത്തുക ഉണ്ടായി

ജോ ബൈഡന്‍ പ്രസിഡന്റ് ആയ ശേഷം സ്വര്‍ണവില ക്രമാതീതമായി ഉയരുന്നതാണ് കണ്ടത്.

കഴിഞ്ഞ നവംബര്‍ മാസം 1800 ഡോളറില്‍ നിന്നും ഒരു വര്‍ഷം കൊണ്ട് കാര്യമായ തിരുത്തല്‍ ഇല്ലാതെ 2800 ഡോളറിനടുത്ത് വരെ ഉയര്‍ന്ന സ്വര്‍ണവില അമേരിക്കയില്‍ ട്രംപിന്റെ ഭരണം ഉറപ്പായതോടെ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2750 ഡോളറില്‍ നിന്നും 2652 ഡോളര്‍ വരെ കുറഞ്ഞു.

പുതിയ ഭരണമാറ്റം കാരണം അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതും അന്തര്‍ ദേശിയ സംഘര്‍ഷങ്ങളില്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ള സ്വാധീനവും ഒക്കെയാണ് സ്വര്‍ണവില കുറയാന്‍ കാരണം .

സാങ്കേതികമായി 2650 ഡോളറില്‍ താഴെ ക്ലോസ് ആകുകയാണ് എങ്കില്‍ 2610-2580 ലെവലിലേക്ക് കുറയാം 2680 ഡോളര്‍ കടന്നാല്‍ വീണ്ടും 2710 ഡോളര്‍ വരെ വില ഉയരാമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *