Now loading...
പ്രഭാസ് നായകനായ സ്പിരിറ്റിൽ നിന്ന് ദീപിക പദുക്കോൺ പുറത്തായതായി റിപ്പോർട്ട്. സ്പിരിറ്റിൽ അഭിനയിക്കുന്നതിനായി ദീപിക പദുകോൺ മുന്നോട്ടുവെച്ച ഡിമാന്റുകൾ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് അവരെ ചിത്രത്തിൽനിന്നും ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നുള്ള നിരവധി ഡിമാന്റുകളാണ് ദീപിക മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിമാൻറുകൾ ചിത്രത്തിന്റെ ടീം അംഗീകരിക്കാൻ തയ്യാറായില്ല എന്നും ദീപികയ്ക്ക് പകരം മറ്റൊരു നായിക എത്തുമെന്നുമാണ് റിപ്പോർട്ട്.
Also Read: മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച മലയാളികളുടെ സ്വന്തം പപ്പേട്ടന് ഇന്ന് 80-ാം പിറന്നാൾ
സിനിമയുടെ അണിയറപ്രവർത്തകർ രുക്മിണി വസന്തുമായി ചർച്ചകളിലാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർർട്ട് ചെയ്യുന്നു. സപ്ത സാഗരദാച്ചെ എല്ലോ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് രുക്മിണി.
2025 ഒക്ടോബറിൽ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കും എന്നും സൂചനകളുണ്ട്. 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. മൃണാൾ താക്കൂർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ സിനിമയിൽ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുമുണ്ട്.
The post ‘ഡിമാന്റുകൾ അംഗീകരിക്കാന്‍ കഴിയില്ല’; ‘സ്പിരിറ്റിൽ’ നിന്ന് ദീപിക പദുക്കോൺ പുറത്ത് appeared first on Express Kerala.
Now loading...