February 16, 2025
Home » ഡൗ 700 പോയിന്റ് ഉയർന്നു, എസ് ആൻറ് പി 500-ന് നവംബറിന് ശേഷമുള്ള ഏറ്റവും മികച്ച നേട്ടം Jobbery Business News

ഡിസംബറിൽ കോർ പണപ്പെരുപ്പം അപ്രതീക്ഷിതമായി കുറഞ്ഞതായി  ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക റിപ്പോർട്ട് സൂചിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച ഓഹരി വിലകൾ കുതിച്ചുയർന്നു. യുഎസിലെ പ്രധാന ബാങ്കുകൾ ത്രൈമാസ വരുമാന റിപ്പോർട്ടിംഗ് സീസണിന് തുടക്കം കുറിച്ചതും വിപണിക്ക് കരുത്ത് പകർന്നു.

ഡൗ ജോൺസ് വ്യാവസായിക ശരാശരി 703.27 പോയിന്റ് അഥവാ 1.65% ഉയർന്ന് 43,221.55 ൽ അവസാനിച്ചു. എസ് ആൻറ് പി  1.83% ഉയർന്ന് 5,949.91 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 2.45% ഉയർന്ന് 19,511.23 ലും എത്തി. മൂന്ന് പ്രധാന സൂചികകൾക്കകും നവംബർ 6 ന് ശേഷമുള്ള ഏറ്റവും മികച്ച ദിവസമായിരുന്നു ഇന്നലെ.

ഡിസംബറിലെ ഉപഭോക്തൃ വില സൂചിക കാണിക്കുന്നത് ഭക്ഷണവും ഊർജ്ജവും ഒഴിവാക്കുന്ന കോർ പണപ്പെരുപ്പം 3.2% ഉയർന്നതായി ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ഇത് മുൻ മാസത്തേക്കാൾ ഒരു പടി കുറവും ഡൗ ജോൺസ് സർവേയിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധർ കണക്കാക്കിയ 3.3% നേക്കാൾ കുറവുമാണ്. പ്രവചനങ്ങൾക്ക് അനുസൃതമായി, 12 മാസത്തെ അടിസ്ഥാനത്തിൽ മുഖ്യ പണപ്പെരുപ്പം 2.9% വർദ്ധിച്ചു.

ഇന്ത്യൻ വിപണി

ആഭ്യന്തര വിപണി ഇന്നലെ  നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. റിലയൻസ് ഇൻഡസ്ട്രീസ്, സൊമാറ്റോ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികളുടെ കുതിപ്പാണ് വിപണിക്ക് അനുകൂലമായത്.സെൻസെക്സ് 224.45 പോയിന്റ് അഥവാ 0.29 ശതമാനം ഉയർന്ന് 76,724.08 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 37.15 പോയിന്റ് അഥവാ 0.16 ശതമാനം ഉയർന്ന് 23,213.20 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

എൻ‌ടി‌പി‌സി, പവർ ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, ടെക് മഹീന്ദ്ര, ലാർസൻ & ട്യൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി പോർട്ട്സ് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിൻ‌സെർവ്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറിൽ സൂചികയിൽ നിഫ്റ്റി റിയലിറ്റി സൂചിക മികച്ച നേട്ടം രേഖപ്പെടുത്തി. സൂചിക 1.36% ഉയർന്നു. നിഫ്റ്റി ഐടി 0.80% നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി മെറ്റൽ 0.16 നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.ഒരു ശതതമാനം നഷ്ടത്തോടെ നിഫ്റ്റി ഫർമാ ക്ലോസ് ചെയ്തു. 1.36% താഴ്ന്ന് നിഫ്റ്റി മീഡിയ അവസാനിച്ചു. നേരിയ ഇടിവോടെ നിഫ്റ്റി എഫ്എംസിജി സൂചിക അവസാനിച്ചു. അര ശതമാനം ഇടിവോടെ നിഫ്റ്റി ഓട്ടോ അവസാനിച്ചു. ഫ്ലാറ്റായി അവസാനിച്ച് ബാങ്ക് നിഫ്റ്റി.  ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഫ്ലാറ്റായി അവസാനിച്ചു, സ്മോൾക്യാപ് സൂചിക 0.3 ശതമാനം ഉയർന്നു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *