January 11, 2025
Home » തിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലോത്സവത്തിൽ  കനകകിരീടം ചൂടി തൃശ്ശൂർ. 26വർഷത്തിന് ശേഷമാണ്  തൃശ്ശൂർ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്. 1008 പോയിന്റ് നേടി അവസാന നിമിഷത്തിലാണ് പാലക്കാടിനെ പിന്തള്ളി തൃശ്ശൂർ സ്വർണ്ണകപ്പ് കൈയെത്തി പിടിച്ചത്.  ഫോട്ടോഫിനിഷിലാണ് തൃശ്ശൂരിന്റെ കിരീടനേട്ടം. രണ്ടാം സ്ഥാനം നേടിയ  പാലക്കാടിന് 1007 പോയിന്റാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ജില്ലകൾക്കും 482 പോയിന്റാണ് ലഭിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിൽ കൂടുതലായി ലഭിച്ച ഒരു പോയിന്റാണ് തൃശൂരിന് കപ്പ് സമ്മാനിച്ചത്.1999ല്‍ നടന്ന കൊല്ലത്ത് നടന്ന  കലോത്സവത്തിലാണ് തൃശൂര്‍ ഏറ്റവും ഒടുവിൽ കപ്പ് നേടിയത്.  ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂർ ജില്ലക്ക് മൂന്നാം സ്ഥാനമാണ്. കണ്ണൂരിന് 1003 പോയിന്റാണ് ലഭിച്ചത്. 21 വര്‍ഷം കിരീടം ചൂടിയ  കോഴിക്കോടിന് ഇത്തവണ നാലാം സ്ഥാനമാണ് ലഭിച്ചത്. 

കലോത്സവത്തിൽ സ്‌കൂളുകളുടെ പട്ടിക എടുത്താൽ പാലക്കാട് ആലത്തൂര്‍ ബി.എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് 171 പോയിന്റോടെ  ഒന്നാമത്.  തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമത്. ഇടുക്കി എം.കെ. എന്‍.എം.എച്ച്.എസ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പതിപക്ഷ വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എ. എ.ഷംസീര്‍ അധ്യക്ഷനായി. വിജയികള്‍ക്കുള്ള ട്രോഫികൾ മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ചു. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും ആസിഫലിയും അതിഥികളായി. മന്ത്രിരായ കെ.രാജന്‍, കെ.എന്‍.ബാലഗോപാല്‍, ജി.ആര്‍. അനില്‍, ആര്‍.ബിന്ദു അടക്കമുള്ളവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *