May 4, 2025
Home » തൃശ്ശൂര്‍ ജില്ലയില്‍ നിരവധി അദ്ധ്യാപക ഒഴിവുകള്‍ New
തൃശ്ശൂര്‍ ജില്ലയില്‍ നിരവധി അദ്ധ്യാപക ഒഴിവുകള്‍ New

അധ്യാപക ഒഴിവ്


വിമല കോളജ്
തൃശൂർ ∙ വിമല കോളജിലെ താൽക്കാലിക അധ്യാപക ഒഴിവുകൾ. മലയാളം, സംസ്കൃതം, ഹിന്ദി, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ അഭിമുഖം 22ന് രാവിലെ 10നും സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, ഹോം സയൻസ്, സുവോളജി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ അഭിമുഖം 23ന് രാവിലെ 10നും കോളജിൽ നടക്കും. vimalacollege.edu.in എന്ന കോളജ് വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്കു മുൻഗണന. 0487 2332080.


സെന്റ് മേരീസ് കോളജ്
തൃശൂർ ∙ സെന്റ് മേരീസ് കോളജിൽ (ഓട്ടോണമസ്) 2025–26 അധ്യയന വർഷത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. 20ന് രാവിലെ 9ന് ബയോളജി, ബോട്ടണി, മൈക്രോ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിലും 21ന് രാവിലെ 9ന് മാത്‌സ്, ഹിസ്റ്ററി, സംസ്കൃതം, മലയാളം എന്നീ വിഷയങ്ങളിലും കൂടിക്കാഴ്ച നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. www.stmaryscollegethrissur.edu.in എന്ന സൈറ്റിലെ ഗൂഗിൾ ഫോം പൂരിപ്പിക്കണം. 0487 2333485.


ഗവ.ലോ കോളജ്
തൃശൂർ ∙ ഗവ.ലോ കോളജിൽ 2025–26 അധ്യയന വർഷം നിയമ വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ തുടങ്ങിയ രേഖകൾ സഹിതം കോളജിൽ നേരിട്ടോ ഇ–മെയിൽ (glcteoffice@gmail.com) 7ന് അകം അപേക്ഷിക്കണം. കൂടിക്കാഴ്ച 13ന് രാവിലെ 10.30ന്. 94466 18777, glcthrissur.com.

വ്യാസ കോളജിൽ അധ്യാപക ഒഴിവ്
വടക്കാഞ്ചേരി ∙ വ്യാസ എൻഎസ്എസ് കോളജിൽ ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, സുവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ് എന്നീ വകുപ്പുകളിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച  13നു 10.30നും കോമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഹിന്ദി വിഭാഗങ്ങളിലെ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച  16നു 10.30നും നടക്കു

ജോലി ഒഴിവ് അധ്യാപകർ
ഇരിങ്ങാലക്കുട∙ സെന്റ് ജോസഫ്സ് കോളജിൽ കെമിസ്ട്രി, ഫിസിക്സ‌്, മലയാളം, ഹിന്ദി, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി ബയോളജി, കംപ്യൂട്ടർ സയൻസ്, സംസ്കൃതം, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 8ന് മുൻപായി എത്തണം. www.stjosephs.edu.in. 830100125

ലിറ്റിൽ ഫ്ലവർ കോളജിൽ അധ്യാപക ഒഴിവ്
ഗുരുവായൂർ ∙ ലിറ്റിൽ ഫ്ലവർ കോളജിൽ (ഓട്ടോണമസ്) വിവിധ വിഷയങ്ങളിൽ ഗവണ്മെന്റ് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മലയാളം, മാത്‌സ്, ബോട്ടണി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, കെമിസ്ട്രി വിഷയങ്ങളിൽ  8 നും സുവോളജി, ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റ്, ഹിസ്റ്ററി, എക്ണോമിക്സ് വിഷയങ്ങളിൽ 9 നും കോളജ് ഓഫിസിൽ കൂടിക്കാഴ്ച നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ കോളജ് വെബ് സൈറ്റിൽ ലഭിക്കും. 7012421817.

Leave a Reply

Your email address will not be published. Required fields are marked *