
Now loading...
Thrissur Dist.
ഇൻസ്ട്രക്ടർ ഒഴിവ്
മാള ∙ ഗവ. ഐടിഐയിൽ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവ്. കൂടിക്കാഴ്ച 11നു 10.30ന് ഗവ. ഐടിഐയിൽ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 04802893127.
അധ്യാപക ഒഴിവ്
ഗുരുവായൂർ ∙ ലിറ്റിൽ ഫ്ലവർ കോളജിൽ (ഓട്ടോണമസ്) ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഹിസ്റ്ററി, ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റ്, മലയാളം, പൊളിറ്റിക്കൽ സയൻസ്, മാത്‌സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ 15ന് നടത്താനിരുന്ന ഗവൺമെന്റ് അതിഥി അധ്യാപകരുടെ അഭിമുഖം മേയ് മാസത്തിലേക്ക് മാറ്റി. തീയതി പിന്നീട് അറിയിക്കും.
എന്നാൽ ഇക്കണോമിക്സ്, മലയാളം, ഇംഗ്ലിഷ് ആൻഡ് ഫംക്‌ഷനൽ ഇംഗ്ലിഷ്, ഹിന്ദി, സുവോളജി, കെമിസ്ട്രി, ബിസിഎ, കൊമേഴ്സ്, മൾട്ടിമീഡിയ, ബി വോക്, ജേണലിസം വിഷയങ്ങളിൽ മാനേജ്മെന്റ് അതിഥി അധ്യാപക അഭിമുഖം 15ന് തന്നെ നടക്കും. ഫോൺ: 7012421817.
Palakkad Dist.
താൽക്കാലിക നിയമനം
കുമ്പിടി ∙ ആനക്കര പഞ്ചായത്തിലെ കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി പ്രവർത്തനത്തിന് ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, ബിഎൻഎം, ബിഎസ്‌സി നഴ്സിങ്, ബിഫാം അല്ലെങ്കിൽ ഡിഫാം യോഗ്യതയുള്ളവർക്ക് 11ന് ഉച്ചയ്ക്ക് 2.30ന് ആനക്കര പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
ജോലി ഒഴിവ്
പെരിങ്ങോട്ടുകുറിശ്ശി ∙ പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് 21ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടക്കും. ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ കുറയാതെയുള്ള ഡിപ്ലോമയുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്കു പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.
Now loading...