ധ്യാന്‍ ശ്രീനിവാസന്റെ ‘ഒരു വടക്കന്‍ തേരോട്ടം’ ടീസര്‍ എത്തി Entertainment News

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു വടക്കന്‍ തേരോട്ടം’. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്‍കിയുള്ളതാകും സിനിമ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നിത്യഹരിത നായകന്‍ എന്ന ചിത്രത്തിന് ശേഷം ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വടക്കന്‍ തേരോട്ടം. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നന്ദന്‍ നാരായണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ധ്യാനിനെ കൂടാതെ തെന്നിന്ത്യന്‍ താരങ്ങളായ ആനന്ദ്, രാജ് കപൂര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.

പുതുമുഖ നായികയായി ദില്‍ന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും എത്തുന്നു. സുധീര്‍ പറവൂര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയകുമാര്‍, സലിം ഹസന്‍, ദിലീപ് മേനോന്‍, കോഴിക്കോട് നാരായണന്‍ നായര്‍, രാജേഷ് കേശവ്, ജിബിന്‍, ദിനേശ് പണിക്കര്‍, സോഹന്‍ സീനുലാല്‍, കിരണ്‍ കുമാര്‍, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിന്‍, മന്‍സു മാധവ, അരുണ്‍ പുനലൂര്‍, കല സുബ്രഹ്‌മണ്യം, അംബിക മോഹന്‍, പ്രിയ ശ്രീജിത്ത്, ഗീതു നായര്‍, സബിത, കൃഷ്ണവേണി, അര്‍ച്ചന, വിദ്യ, അനില, തനു ദേവി എന്നിവര്‍ക്കൊപ്പം മറ്റു നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു. പവി കെ പവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Also Read: ഹിറ്റ് 3 ഒടിടിയിലേക്കോ..?

കോ പ്രൊഡ്യൂസേഴ്‌സ് സുര്യ എസ് സുബാഷ്, ജോബിന്‍ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സനൂപ് എസ്, സുനില്‍ നായര്‍, ദിനേശ് കുമാര്‍, സുരേഷ് കുമാര്‍, ബാബുലാല്‍, പ്രൊജക്ട് ഹെഡ് മോഹന്‍ (അമൃത), എഡിറ്റിംഗ് ജിതിന്‍ ഡി കെ, കലാ സംവിധാനം ബോബന്‍, ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഹസീന എസ് കാനം, ഗായകര്‍ ഹരിശങ്കര്‍, വസുദേവ് കൃഷ്ണ, നിത്യാ മാമന്‍, ശ്രീജ ദിനേശ്, ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ നവനീത്, സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്സാ കെ എസ്തപ്പാന്‍, കളറിസ്റ്റ് സി പി രമേശ്, മേക്കപ്പ് സിനൂപ് രാജ്, കോസ്റ്റ്യൂംസ് സൂര്യ ശേഖര്‍, സ്റ്റില്‍സ് ഷുക്കു പുളിപ്പറമ്പില്‍, ഡിസൈനര്‍ അമല്‍ രാജു, സ്റ്റുഡിയോ ഏരീസ് വിസ്മയാസ് മാക്‌സ്, സൗണ്ട് റെക്കോര്‍ഡിസ്റ്റ് ഫ്രാന്‍സിസ് സി ഡേവിഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ചന്ദ്രന്‍, വിതരണം ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ- എ എസ് ദിനേശ്.

The post ധ്യാന്‍ ശ്രീനിവാസന്റെ ‘ഒരു വടക്കന്‍ തേരോട്ടം’ ടീസര്‍ എത്തി appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *