Now loading...
ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് നരിവേട്ട. ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനുരാജ് മനോഹറാണ്. ഇപ്പോഴിതാ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനോ തോമസിന്റെ ചിത്രം 1.75 കോടി നെറ്റായി നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്.
‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നതെന്നും ഞെട്ടിക്കുന്ന സിനിമാ അനുഭവം ആണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Also Read: ‘മോഹൻലാലിനൊപ്പം മറ്റ് സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണം ഇതാണ്’ തുറന്ന് പറഞ്ഞ് വിനയ പ്രസാദ്
കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്‍ണ,ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലർ പറയുന്നുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി
The post ‘നരിവേട്ട’ ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷൻ കണക്കുകള്‍ പുറത്ത് appeared first on Express Kerala.
Now loading...