January 13, 2025
Home » നെറ്റ് വര്‍ക്ക് ഫ്രീ കോളുകളുമായി ബി.എസ്.എന്‍.എല്‍ Jobbery Business News

നെറ്റ്വര്‍ക്കില്ലാത്തപ്പോഴും കോളുകള്‍ ചെയ്യാന്‍ പറ്റുന്ന ഡി2ഡി സാങ്കേതികവിദ്യയുമായി ബിഎസ്എന്‍എല്‍. ജിയോയ്ക്കും എയര്‍ടെല്ലിനും വെല്ലുവിളിയെന്ന് വിലയിരുത്തല്‍.

ടെലികോം ടവറോ മറ്റുപകരണങ്ങളോ ഇല്ലാതെയും ഡിവൈസുകളില്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍.

നിലവില്‍, ബിഎസ്എന്‍എല്‍ ഡി2ഡി സാങ്കേതിക വിദ്യ പരീക്ഷിച്ച് വരികയാണ്. ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഡയറക്ട് ടു ഡിവൈസ്. ഇതിലൂടെ സിം കാര്‍ഡോ മൊബൈല്‍ നെറ്റ്വര്‍ക്കോ ഇല്ലാതെ കോളുകള്‍ ചെയ്യാന്‍ സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം പരീക്ഷണം നടത്തുന്നത്.

ബി.എസ്.എന്‍.എല്ലിന്റെ ഈ നൂതന സേവനം, പരമ്പരാഗത മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ ആവശ്യകത ഇല്ലാതാക്കിക്കൊണ്ട്, സാറ്റലൈറ്റ് സാങ്കേതികവിദ്യയിലൂടെ സ്മാര്‍ട്ട്ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും ഉള്‍പ്പെടെയുള്ള മൊബൈല്‍ ഉപകരണങ്ങളെയും ബന്ധിപ്പിക്കും.

ഉപഗ്രഹ ആശയവിനിമയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ വിയാസാറ്റുമായി ചേര്‍ന്നായിരുന്നു ബി എസ് എന്‍ എല്‍ ന്റെ പരീക്ഷണം.

പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ബി എസ് എന്‍ എല്‍ മറ്റ് ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. ഉപയോക്താക്കളിലേക്ക് ഉടന്‍ തന്നെ ഈ സേവനം എത്തുമെന്നാണ് സൂചന. അടിയന്തിര സാഹചര്യങ്ങളിലോ പ്രകൃതി ദുരന്തങ്ങളിലോ ഈ സേവനം ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷ.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *