Now loading...
തിരുവനന്തപുരം:കേരളത്തിലെ ഗവ. ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. http://cee.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ നവംബർ 27ന് വൈകിട്ട് മൂന്നുവരെ രജിസ്റ്റർ ചെയ്യാം. രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.
Now loading...