Now loading...
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ചിത്രമാണ് ‘കൂലി’. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നുള്ള സ്റ്റില്ലുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ചിത്രത്തില്‍ നിന്നുള്ള പവര്‍ഹൗസ് വൈബ് എന്ന ഗാനത്തിന്റെ പുതിയ വേര്‍ഷനൊപ്പം ചിത്രത്തിന്റെ മേക്കിങ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പങ്കുവെച്ചിരുന്നു. ഇതില്‍ നിന്നുള്ള രജനിയുടെ സ്റ്റില്ലുകളാണ് വൈറലാകുന്നത്.
Also Read: ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ പ്രൊമോ എത്തി
ആക്ഷന്‍ സീനുകള്‍ ചിത്രീകരിക്കുന്നത് ആണ് പ്രധാനമായും ഈ വീഡിയോയില്‍ ഉള്ളത്. ചുവന്ന ഷിര്‍ട്ടിട്ട് കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന രജനിയുടെ ചിത്രങ്ങള്‍ നിമിഷനേരങ്ങള്‍ കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും 1000 കോടി നേടുമെന്നും ഇന്‍ഡസ്ട്രി ഹിറ്റ് ഉറപ്പിച്ചോളൂ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. ഓഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.
The post ‘പവര്‍ ഹൗസ് വൈബ്’; വൈറലായി കൂലി മേക്കിങ് വീഡിയോ appeared first on Express Kerala.
Now loading...