May 5, 2025
Home » പാകിസ്താനിൽ നിന്നുള്ള ഇറക്കുമതികൾ നിരോധിച്ച് ഇന്ത്യ Jobbery Business News New

പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ. പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. 2023ലെ വിദേശ വ്യാപാര നയത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം.

പാകിസ്ഥാനില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ഉത്പന്നങ്ങള്‍ക്കും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിരോധനം ഏര്‍പ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യക്തമാക്കി. ദേശീയ സുരക്ഷ കണക്കിലെടുത്തും രാജ്യതാത്പര്യം സംരക്ഷിക്കുന്നതിനുമാണ് നടപടി. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ പാകിസ്ഥാനെതിരെ ഒട്ടേറെ കർശന നടപടികളാണ് സ്വീകരിച്ച് വരുന്നത്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *