Now loading...
This job is posted from outside source. please Verify before any action
പാരാ ലീഗല്‍ വൊളന്റിയര്‍മാരെ നിയമിക്കുന്നു
പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളിലും പാരാ ലീഗല്‍ വൊളന്റിയര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി പാസായ 25 നും 65 നും മധ്യേ പ്രായമുള്ളവര്‍ക്കും, 18-65 നും മധ്യേ പ്രായമുള്ള നിയമ വിദ്യാര്‍ത്ഥികള്‍, എം.എസ്.ഡബ്‌ള്യു ബിരുദധാരികള്‍, സേവന സന്നദ്ധതയുള്ള അധ്യാപകര്‍, സന്നദ്ധ സംഘടന, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ ഫോറത്തിന്റെ മാതൃക മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, ഫോട്ടോയും സഹിതം ജനുവരി 22 ന് മുമ്പായി താഴെ അഡ്രസ്സിൽ അപേക്ഷിക്കുക
സെക്രട്ടറി/ സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍), ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, പാലക്കാട് – 678 001 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
ഫോണ്‍ – 9188524181.
Now loading...