
Now loading...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പു തുടരുകയാണ്. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. ഇതോടെ, ഇന്ന് പവന് 59,600 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7450 രൂപയായി.
ഈ നിലക്ക് പോയാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചരിത്രത്തിലാദ്യമായി സ്വർണ വില 60000 രൂപ കടന്നേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ രേഖപ്പെടുത്തിയ 59640 രൂപയാണ് ഇതിന് മുമ്പുള്ള പവന്റെ ഏറ്റവും ഉയർന്ന തുക.
ഒരു സുരക്ഷിത നിക്ഷേപമെന്ന നിലക്ക് നിക്ഷേപകൾ സ്വർണത്തിലേക്ക് പണമൊഴുക്കുകയാണ്. ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്നതോടെ ആഗോള സാമ്പത്തിക രംഗത്ത് ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ കണക്കിലെടുത്താണ് എല്ലാവരും സ്വർണത്തിലേക്ക് തിരിയുന്നത്. ഇത് തന്നെയാണ് സ്വർണവിലയിലെ ഈ കുതിപ്പിന് കാരണവും. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. ലോകത്തെ വിവിധ കേന്ദ്രബാങ്കുകൾ ഡോളറിന് ബദലായി സ്വർണത്തെയാണ് പ്രധാന നിക്ഷേപമായി കണക്കാക്കുന്നത്. ഇതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. 2025 തുടങ്ങി ജനുവരിയിൽ ഇതുവരെ 2400 രൂപയാണ് പവന് വർദ്ധിച്ചത്.
Now loading...