February 8, 2025
Home » ബാങ്കില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ മാറിയോ? എടിഎം വഴി പുതിയ നമ്പര്‍ ചേര്‍ക്കാം, ചെയ്യേണ്ടതിങ്ങനെ

 

ബാങ്കിടപാടുകളുടെ സന്ദേശങ്ങള്‍ നിങ്ങളുടെ ഫോണിലേക്ക്‌വരാറുണ്ടോ? ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നല്‍കിയ നമ്പറിലേക്കാണ് ബാങ്കുകള്‍ സാധാരണയായി ഇത്തരത്തില്‍ സന്ദേശം അയക്കാറുള്ളത്. എന്നാല്‍ പിന്നീട് ഈ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ എന്തുചെയ്യും? ബാങ്ക് അക്കൗണ്ടിലെ മൊബൈല്‍ നമ്പര്‍ മാറ്റുക എന്നുള്ളത് ഇപ്പോള്‍ ഒരു നൂലാമാലയല്ല. ഇതിനായി ഇനി ഇനി ബാങ്ക് ശാഖയും സന്ദര്‍ശിക്കേണ്ടതില്ല. ചെയ്യേണ്ടത് ഇത്രമാത്രമാണ്.

എടിഎം ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ പുതുക്കാം

1. നിങ്ങളുടെ ബാങ്കിന്റെ എടിഎം സന്ദര്‍ശിക്കുക. കാരണം മിക്ക ബാങ്കുകളും അവരുടെ എടിഎമ്മുകളിലൂടെ മാത്രമേ മൊബൈല്‍ നമ്പര്‍ പുതുക്കാന്‍ അനുവദിക്കൂ,

2. ഡെബിറ്റ് കാര്‍ഡ് എടിഎം മെഷീനിലേക്ക് നല്‍കുക, നിങ്ങളുടെ പിന്‍ നല്‍കുക. സ്‌ക്രീനില്‍ ‘കൂടുതല്‍ ഓപ്ഷനുകള്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക

3. ‘കൂടുതല്‍ ഓപ്ഷനുകള്‍’ എന്നതിന് കീഴില്‍ ‘മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ്’ എന്നത് തിരഞ്ഞെടുക്കുക,

4. അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന പുതിയ 10 അക്ക മൊബൈല്‍ നമ്പറില്‍ നിങ്ങളുടെ പുതിയ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് നല്‍കുക.

5. നിങ്ങളുടെ പുതിയ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുക. സ്ഥിരീകരണത്തിനായി നിങ്ങളുടെ പുതിയ മൊബൈല്‍ നമ്പര്‍ വീണ്ടും നല്‍കുക. രണ്ടു തവണയുള്ള പരിശോധന കൃത്യത ഉറപ്പാക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *