April 16, 2025
Home » ബാങ്ക് വായ്പാ വളര്‍ച്ച 13% ആയി ഉയരുമെന്ന് ക്രിസില്‍ Jobbery Business News New

ബാങ്ക് ക്രെഡിറ്റ് വളര്‍ച്ച 2026 സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനമായി ഉയരുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 11 ശതമാനമായിരുന്നു. നികുതി ഇളവുകളും പലിശ നിരക്കുകളിലെ ഇളവും ഉപഭോഗത്തിലുണ്ടായ വര്‍ധനവും വായ്പാ വളര്‍ച്ചയ്ക്ക് കാരണമായതായി ഏജന്‍സി പറഞ്ഞു. എന്നിരുന്നാലും, നിക്ഷേപ വളര്‍ച്ചാ നിരക്ക് ‘സൂക്ഷ്മമായി നിരീക്ഷിക്കുന്നു’ എന്ന് റേറ്റിംഗ് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേറ്റ് ക്രെഡിറ്റ് 2026 സാമ്പത്തിക വര്‍ഷത്തില്‍ 9-10 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സി ഡയറക്ടര്‍ ശുഭ ശ്രീ നാരായണന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8 ശതമാനമായിരുന്നു.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനം കോര്‍പ്പറേറ്റ് വായ്പാ വളര്‍ച്ചയില്‍ നല്ല സ്വാധീനം ചെലുത്തും. ഇത് പ്രധാനമായും സിമന്റ്, സ്റ്റീല്‍, അലുമിനിയം മേഖലകളില്‍ നിന്നായിരിക്കുമെന്നും ഏജന്‍സി പറഞ്ഞു. നിലവിലുള്ള താരിഫ് യുദ്ധങ്ങള്‍ കമ്പനികളെ വായ്പകളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിക്കുമെന്നും ക്രിസില്‍ കൂട്ടിച്ചേര്‍ത്തു.

സിസ്റ്റത്തിലെ മൊത്തം വായ്പകളുടെ മൂന്നിലൊന്ന് വരുന്ന റീട്ടെയില്‍ ക്രെഡിറ്റ്, 2026 സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനത്തില്‍നിന്ന് 13-14 ശതമാനമായി വളരും. ചെറുകിട ബിസിനസുകളും കാര്‍ഷിക വായ്പകളും സ്ഥിരമായ വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപ വളര്‍ച്ചയില്‍ ബാങ്കുകളെ സഹായിക്കുന്നതിന് ലിക്വിഡിറ്റി സംബന്ധിച്ച ആര്‍ബിഐ നടപടികള്‍ സഹായിക്കുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *