
Now loading...
മൂലധനമില്ലാതെ ഒരു ബിസിനസ്സ് തുടങ്ങാനാവില്ല. ഇതിനുള്ള ഒരു നല്ല പരിഹാരമാണ് ബിസിനസ് ലോണുകള്‍. എന്നാല്‍ ഇത് നേടുകയെന്നത് എളുപ്പമുള്ള കാര്യവുമല്ല. അതിന്റെ പ്രോസസിനെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ചെറിയൊരു പിഴവ് മതി ലോണ്‍ നിരാകരിക്കപ്പെടാന്‍. എങ്ങനെ ലോണ്‍ നേടാം എന്നറിയാം
ബിസിനസ് ആരംഭിക്കുന്നത് മുതല്‍ അതിന്റെ വിപുലീകരണം, ആസ്തികള്‍ ഏറ്റെടുക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വ്യവസായികളെ സഹായിക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്തതാണ് ബിസിനസ് ലോണ്‍. ബാങ്കുകള്‍ മാത്രമല്ല നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളും ഇത്തരം വായ്പകള്‍ നല്‍കുന്നുണ്ടെന്ന് മനസ്സിലാക്കുക.
വായ്പ വേഗത്തില്‍: മറ്റ് വായ്പകളെ അപേക്ഷിച്ച് നോക്കിയാല്‍ ബിസിനസ് ലോണ്‍ എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നാണ്. അതായത് പണത്തിനായി കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. അതിനാല്‍ത്തന്നെ ആഗ്രഹിച്ച ബിസിനസുകള്‍ ചെയ്യാന്‍ പണം ഇല്ലാത്തത് കാരണം കാലതാമസം ഉണ്ടാകില്ല.
ബിസിനസ് ലോണിന് കുറച്ച് രേഖകളെ ആവശ്യമുള്ളു. വളരെ കുറച്ച് ഡോക്യുമെന്റുകള്‍ നല്‍കിയാല്‍ തന്നെ ലോണ്‍ ലഭിക്കും. കടം വാങ്ങുന്നയാള്‍ക്ക് ചില സമയങ്ങളില്‍ യാതൊരു സെക്യൂരിറ്റിയും ആവശ്യമില്ലാതെ ഫണ്ട് ലഭിക്കാനുള്ള അവസരം ഉണ്ട്. പലപ്പോഴും കുറഞ്ഞ പലിശയ്ക്ക് പല ബാങ്കുകളും ബിസിനസ് ലോണുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ലോണ്‍ കാലയളവ് എന്താണോ നിങ്ങളുടെ ആവശ്യം അതിന് അനുസരിച്ച് ആയിരിക്കും. ദീര്‍ഘകാല വായ്പകള്‍ ബിസിനസിനുള്ളിലെ വലിയ വിപുലീകരണങ്ങള്‍ക്കുള്ളതാണ്, അതേസമയം ഹ്രസ്വകാല വായ്പകള്‍ ഉടനടിയുള്ള പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുള്ളതാണ്.
Now loading...