കണ്ടശ്ശാംകടവ് : മാമ്പുള്ളിയിലെ കള്ളുഷാപ്പിൽ മോഷണവും പൊറ്റേക്കാട്ട് നെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണശ്രമവും അരങ്ങേറി. കള്ളുഷാപ്പിൻ്റെ വെന്റിലേറ്റർ പൊളിച്ച് അകത്തു കടന്ന് .മേശവലിപ്പ് തകർത്താണ് മോഷണം നടത്തിയിട്ടുള്ളത്. 1500രൂപയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
സമീപത്തെവീട്ടിലെ ലാഡർ ഉപയോഗിച്ച് മുകളിൽ കയറി കള്ളുഷാപ്പിൻ്റെ പിൻവശത്തെ വെൻ്റിലേറ്റർ പൊളിച്ചിരിക്കുന്നത്. രാവിലെ ഷാപ്പ് തുറക്കാൻ ജീവനക്കാരൻ വന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. പൊറ്റേക്കാട്ട് നെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നാലുഭണ്ഡരങ്ങൾ തകർത്താണ് മോഷണശ്രമം നടന്നിട്ടുള്ളത്. ഊട്ടുപുരയുടെ പൂട്ട് തകർത്ത് അകത്തു നിന്നെടുത്ത കത്തിയും വെട്ടുകത്തിയും ഇരുമ്പുകമ്പിയും ഉപയോഗിച്ചാണ് ഭണ്ഡരങ്ങുളുടെ പൂട്ടു തകർത്തിട്ടുള്ളത്.
റോഡുസൈഡിലെ ഭണ്ഡരമാണ് പൂർണ്ണമായി തകർന്ന നിലയിലാണ്. മറ്റു മുന്നു ഭണ്ഡാരങ്ങളും ഭാഗികമായിട്ടാണ് തകർത്തിട്ടുളളത്. രാവിലെ ക്ഷേത്രം അധികൃതർ എത്തിപ്പോഴാണ് മോഷണശ്രമം നടന്നതായി കണ്ടെത്തിയത്. അന്തിക്കാട് പോലിസ് സ്ഥലത്ത് അന്വേഷണം നടത്തി. കഴിഞ്ഞ ഏതാനും മാസത്തിനിടെ മണലൂരിലെ ഏഴോളം ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്.